കമല്‍ഹാസനും ഗൗതമിയും വേര്‍പിരിയുന്നു
ചെന്നൈ: പതിമൂന്നു വര്‍ഷത്തെ വിവാഹ ബന്ധത്തിനു ശേഷം പ്രമുഖ സിനിമാതാരം കമല്‍ ഹാസനും നടി ഗൗതമിയും വേര്‍പിരിയുന്നു.
ഇക്കാര്യം തന്റെ ബ്ലോഗിലൂടെ ഗൗതമി വ്യക്തമാക്കി. ജീവിതത്തില്‍ ഒരു സ്ത്രീക്ക് എടുക്കാന്‍ കഴിയുന്ന ഏറ്റവും പ്രയാസകരമായി തീരുമാനമാണിതെന്നും എന്നാല്‍ തനിക്കത് അത്യാവശ്യമായതിനാല്‍ അങ്ങനെ ചെയ്യേണ്ടി വന്നുവെന്നും ഗൗതമി പറഞ്ഞു. ഗൗതമിക്കിപ്പോള് 48ഉം കമല്ഹാസന് 61 മാണ് പ്രായം.
വളരെ മുമ്പെടുത്ത തീരുമാനമാണിതെന്നും ഹൃദയഭേദകമായ സത്യത്തെ ഉള്‍ക്കൊള്ളാന്‍ രണ്ടുവര്‍ഷത്തിലേറെ വേണ്ടിവന്നുവെന്നും ഗൗതമി ബന്ധം വേര്‍പെടുത്തുന്നതിനെക്കുറിച്ച് പറയുന്നുണ്ട്. ( ലൈഫ് ആന്‍ഡ് ഡിസിഷന്‍സ്) ജീവിതവും തീരുമാനങ്ങളും എന്ന തലക്കെട്ടിലാണ് ഗൗതമി ഇക്കാര്യങ്ങള്‍ പോസ്റ്റിയിരിക്കുന്നത്.
അപൂര്‍വ സഹോദരങ്ങള്‍ ഉള്‍പ്പെടെ നിരവധി സിനിമകളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പാപനാശത്തിലാണ് അവസാനം ഇരുവരും അഭിനയിച്ചത്.
താന്‍ കമല്‍ ഹാസന്റെ ആരാധികയാണെന്നത് രഹസ്യമല്ല. അദ്ദേഹത്തോടുള്ള ബഹുമാനവും ആരാധനയും ശാശ്വതമായിരിക്കും. ജീവിതത്തിലെ വേദനയും ഇരുളും നിറഞ്ഞ ഘട്ടത്തില്‍ സ്നേഹവും പിന്തുണയുമായി കമല്‍ കൂടെ നിന്നുവെന്നും ഗൗതമി വ്യക്തമാക്കുന്നുണ്ട്. കമല്‍ ഹാസന്റെ മൂന്നാമത്തെ ഭാര്യയാണ് ഗൗതമി.
ബിസിനസുകാരനായ സന്ദീപ് ഭാട്ട്യയുമായുള്ള വിവാഹബന്ധത്തില്‍ ഗൗതമിക്ക് ഒരു മകളുണ്ട്. ചലച്ചിത്രതാരവും നര്‍ത്തകിയുമായ വാണി ഗണപതി, സരിക എന്നിവരുമായുള്ള ബന്ധത്തിനു ശേഷമാണ് കമല്‍ ഹാസന് ഗൗതമിയെ വിവാഹം കഴിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."