കശ്മിര്‍ പ്രശ്‌ന പരിഹാരത്തിന് ഇന്ത്യ-പാക് ചര്‍ച്ച അനിവാര്യം:മെഹബൂബ
ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാക് സേന നടത്തുന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നത് നിരപരാധികളായ ഗ്രാമീണരാണെന്ന് കശ്മിര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ജനങ്ങളുടെ ജീവന്‍ നഷ്ടപ്പെടുന്നതിനു പുറമെ സ്വത്തുവകകളും കാര്യമായി നശിച്ചുകൊണ്ടിരിക്കുകയാണെന്നും അവര്‍ ആരോപിച്ചു. പ്രശ്‌ന പരഹാരത്തിന് ഇരു രാജ്യങ്ങളും പരസ്പരം ചര്‍ച്ച നടത്തേണ്ടത് അനിവാര്യമാണെന്നും അവര്‍ പറഞ്ഞു. ഇരുരാജ്യങ്ങളും സമാധാനത്തിനും രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും തയാറായി കശ്മിരിനെ ശാന്തമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സാധാരണക്കാരായ ജനങ്ങള്‍ പ്രത്യേകിച്ചും സ്ത്രീകളും കുട്ടികളും കൊല്ലപ്പെടുന്നതില്‍ വല്ലാത്ത ദുഃഖമുണ്ട്. അതിര്‍ത്തിയില്‍ സമാധാനമെന്നത് ഇല്ലാതായിരിക്കുകയാണ്. നിരായുധരായ ജനങ്ങള്‍ നേരിടുന്ന പ്രയാസങ്ങള്‍ പരിഹരിക്കാന്‍ ശക്തമായ നടപടിയാണ് ഇന്ന് ആവശ്യം. അതിര്‍ത്തിയില്‍ ഇടതടവില്ലാതെയുള്ള ഷെല്ലാക്രമണമാണ്. പാക് സേന പലപ്പോഴും ലക്ഷ്യം വെക്കുന്നത് സാധാരണക്കാരേയും അവരുടെ സ്വത്ത് വകകളേയുമാണ്. ഇരുരാഷ്ട്ര നേതാക്കളും ഒരു മേശക്ക് ചുറ്റുമിരുന്ന് പ്രശ്‌നപരിഹാരത്തിനായി ചര്‍ച്ചനടത്തുകയാണ് ആദ്യം വേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."