മുസ്‌ലിംകളല്ലാതെ വേറെ ആരും ജയില്‍ചാടാറില്ലേയെന്ന് ദിഗ്‌വിജയ് സിങ്
ന്യൂഡല്‍ഹി: മുസ്‌ലിംകളല്ലാതെ വേറെ ആരും ജയില്‍ചാടാറില്ലേയെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിങ്. ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് സിമി പ്രവര്‍ത്തകര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുമെന്ന് നിരവധി തവണ രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടും മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍ ജാഗ്രത പാലിക്കാനോ നടപടി സ്വീകരിക്കാനോ തയാറാകാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
ഏറ്റുമുട്ടല്‍ സംബന്ധിച്ച് ഹൈക്കോടതി ജഡ്ജിയോ എന്‍.ഐ.എയോ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട സിങ്, താന്‍ പറഞ്ഞതില്‍ തെറ്റ് ഉണ്ടെങ്കില്‍ തനിക്കെതിരേ കേസ് കൊടുക്കാന്‍ ബി.ജെ.പിയെ വെല്ലുവിളിച്ചു.
സിമി പ്രവര്‍ത്തകരുടെ ജയില്‍ചാട്ടം സംബന്ധിച്ചും വ്യാജഏറ്റമുട്ടല്‍ ആണെന്ന ആരോപണം സംബന്ധിച്ചുമുള്ള സത്യാവസ്ഥ അറിയാനായി അന്നത്തെ ജയിലിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ ആവശ്യപ്പെട്ടപ്പോള്‍ കാമറ തകരാറിലാണെന്ന അധികൃതരുടെ വാദത്തിന്റെ പശ്ചാത്തലത്തില്‍ ഫേസ്ബുക്ക് പോസ്റ്റിലാണ് ദിഗ്‌വിജയ് സിങ് ഇപ്രകാരം പറഞ്ഞത്.
അതേസമയം, ഇതിനകം പുറത്തുവന്ന സ്ഥിരീകരിക്കപ്പെടാത്ത വിഡിയോ ദൃശ്യങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ സംഭവത്തെ വിലയിരുത്തരുതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു പറഞ്ഞു. പോലിസിനെയും അധികൃതരെയും സംശയിക്കുന്നത് നമ്മള്‍ അവസാനിപ്പിക്കണം. സത്യം എന്തായാലും പുറത്തുവരുമെന്നും റിജ്ജു പറഞ്ഞു. തടവുകാര്‍ എങ്ങനെയാണ് ഇത്ര ലളിതമായി രക്ഷപ്പെട്ടതെന്ന് മധ്യപ്രദേശ് ബി.ജെ.പി നേതാവും മുന്‍ ജയില്‍കാര്യ മന്ത്രിയുമായ ബാബുലാര്‍ ഗൗര്‍ ചോദിച്ചു.
ഇന്ത്യയിലെ ഏറ്റവും മികച്ച ജയിലാണ് ഭോപ്പാലിലേത്. ഇതേക്കുറിച്ച് അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ്, ബി.എസ്.പി അധ്യക്ഷ മായാവതി തുടങ്ങിയവരും അന്വേഷണം ആവശ്യപ്പെട്ടു. മധ്യപ്രദേശ് സര്‍ക്കാരിന്റെയും പൊലിസിന്റെയും വാദങ്ങളില്‍ നിരവധി വൈരുധ്യങ്ങളുണ്ട്. ഇത് ഒട്ടനവധി സംശയങ്ങള്‍ക്കും വഴിവയ്ക്കുന്നു. പ്രഥമദൃഷ്ട്യാതന്നെ ഇതൊരുവ്യാജ ഏറ്റുമുട്ടലാണെന്നു വ്യക്തമാണെന്നും മായാവതി പറഞ്ഞു. സംഭവത്തെ കുറിച്ചു ജുഡിഷ്യല്‍ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."