ഇ-മെയില്‍ വിവാദം: കോമിക്ക് ഇരട്ടത്താപ്പെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി
വാഷിങ്ടണ്‍: ഹിലരി ക്ലിന്റന്റെ ഇ-മെയില്‍ വിവാദവുമായി ബന്ധപ്പെട്ട് കേസില്‍ എഫ്.ബി ഡയറക്ടര്‍ ജെയിംസ് കോമിക്ക് ഇരട്ടത്താപ്പാണെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോമി നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ടതിനെ തുടര്‍ന്നാണ് പാര്‍ട്ടി വിമര്‍ശനവുമായി രംഗത്തെത്തിയത്.
ഇ-മെയില്‍ ചോര്‍ത്തുക വഴി അമേരിക്കന്‍ തെരഞ്ഞെടുപ്പ് വിദേശശക്തികള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു കോമിയുടെ വെളിപ്പെടുത്തല്‍. ഇത് റഷ്യയെ ലക്ഷ്യമിട്ടാണെന്ന് ആരോപണമുണ്ട്. ഹിലരിയുടെ സഹായി ഹുമ അബ്ദിനുമായി ബന്ധപ്പെട്ട് പുറത്തുന്ന ഇ-മെയിലുകള്‍ പരിശോധിക്കുമെന്ന കഴിഞ്ഞ ദിവസം എഫ്.ബി.ഐ വെളിപ്പെടുത്തിയിരുന്നു. ഹിലരിയുടെ സഹായികള്ക്കെതിരേയുള്ള അന്വേഷണത്തിന് ആവേശം കാണിക്കുന്ന എഫ്.ബി.ഐ ട്രംപിന്റെ അനുയായികള്‍ക്കെതിരേ എന്തുകൊണ്ട് ഇത്തരത്തില്‍ കേസെടുക്കുന്നില്ലെന്ന് ഹിലരിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതലയുള്ള റോബി മൂക്ക് ചോദിച്ചു.
റഷ്യന്‍ ഹാക്കര്‍മാര്‍ തെരഞ്ഞെടുപ്പ് ഫലം ഡൊണാള്‍ഡ് ട്രംപിന് അനുകൂലമാക്കുന്നതിന് വേണ്ടി ഹിലരിയെ ലക്ഷ്യമിട്ടതാണെന്ന് ആരോപണമുണ്ട്. ഇക്കാര്യം എഫ്.ബി.ഐ പരിഗണിച്ചിട്ടില്ല. ഇത് എഫ്.ബി.ഐയുടെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതാണെന്ന് മൂക്ക് കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ ദിവസം എഫ്.ബി.ഐ വെളിപ്പെടുത്തലിനെതിരേയും ഡൊണാള്‍ഡ് ട്രംപിനെതിരേയും ഹിലരി വിമര്‍ശനമുന്നയിച്ചിരുന്നു.
ഒഹിയോയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു വിമര്‍ശനം.സ്വകാര്യ ഇ-മെയില്‍ വിഷയത്തില്‍ തനിക്ക് മറയ്ക്കാനൊന്നുമില്ലെന്നും എഫ്.ബി.ഐക്ക് തന്നെയോ താനുമായി അടുത്ത ബന്ധമുള്ളവര്ക്കെതിരേയോ അന്വേഷണം നടത്താമെന്നും ഹിലരി വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."