സിക വൈറസ് പുരുഷന്മാരെ വന്ധ്യംകരിക്കുമെന്ന് ഗവേഷകര്‍
വാഷിങ്ടണ്‍: മാരകമായ സിക വൈറസ് പുരുഷന്മാരെ വന്ധ്യംകരിക്കുമെന്ന് പുതിയ കണ്ടെത്തല്‍. എലികളില്‍ നടത്തിയ പരീക്ഷണത്തിലാണ് ഇത് തെളിഞ്ഞത്. രക്തം സ്വീകരിക്കുന്നതിലൂടെയും കൊതുകു കടിയിലൂടെയുമാണ് സിക വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.
രോഗബാധ പുരുഷന്മാരെ വന്ധ്യംകരിക്കുമെന്ന് ഇതുവരെ കണ്ടെത്തിയിരുന്നില്ല.
എന്നാല്‍ ഏറ്റവും പുതിയ പരീക്ഷണത്തിലാണ് ഇത്തരമൊരു കാര്യം വ്യക്തമായതെന്ന് വാഷിങ്ടണ്‍ സര്‍വകലാശാലയിലെ ശാസ്ത്രവിഭാഗം പറയുന്നു.
ഓരോ ആഴ്ചയും സാമ്പിളുകള്‍ എലികളില്‍ കുത്തിവച്ചാണ് പരീക്ഷണം നടത്തിയത്. ഇതേതുടര്‍ന്ന് വൈറസ് ബാധിച്ച കോശങ്ങളുടെ അവസ്ഥ മനസിലാക്കിയാണ് ശാസ്ത്രജ്ഞര്‍ നിഗമനത്തിലെത്തിയത്.
സിക വൈറസും ഡെങ്കി വൈറസും ഉപയോഗിച്ചെങ്കിലും സിക വൈറസാണ് ഏറ്റവും കൂടുതല്‍ ദോഷം ചെയ്യുന്നതെന്ന് കണ്ടെത്തിയത്.
വൈറസ് ബാധ എലികളുടെ പ്രജനനശേഷി കുറക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് മനുഷ്യരില്‍ വളരെ വ്യക്തതയോടെ ദൃശ്യമാകുമെന്നാണ് ശാസ്ത്രലോകം പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."