57 തസ്തികകളില്‍ ഉടന്‍ പി.എസ്.സി വിജ്ഞാപനം
57 തസ്തികകളിലേക്ക് ഉടന്‍ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ പബ്ലിക് സര്‍വിസ് കമ്മിഷന്‍ യോഗത്തില്‍ തീരുമാനം. മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ പാത്തോളജി, എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സിവില്‍ എക്‌സൈസ് ഓഫിസര്‍ ട്രെയിനി, നീതിന്യായ വകുപ്പില്‍ പ്രോസസ് സെര്‍വര്‍, വനം വകുപ്പില്‍ റിസര്‍വ് വാച്ചര്‍, ഡിപ്പോ വാച്ചര്‍, റവന്യൂ വകുപ്പില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക നിയമനം, എല്‍.ഡി ക്ലര്‍ക്ക് എന്നിവയിലേക്കാണ് വിജ്ഞാപനം പുറപ്പെടുവിക്കുക.
കാലിക്കറ്റ് സര്‍വകലാശാല ആവശ്യപ്പെട്ട പ്രകാരം സര്‍വകലാശാല അസിസ്റ്റന്റിന്റെ 20 ഒഴിവിലേക്ക് പി.എസ്.സി അഡൈ്വസ് നല്‍കിയിരുന്നു. എന്നാല്‍ സര്‍വകലാശാല ചില ആക്ഷേപങ്ങള്‍ ഉന്നയിച്ചു നിയമന ഉത്തരവ് നല്‍കാതിരിക്കുന്ന കാര്യം കമ്മിഷന്‍ ചര്‍ച്ച ചെയ്തു.
സര്‍വകലാശാല അധികാരികള്‍, പി.എസ്.സി. അഭിഭാഷകര്‍ എന്നിവരുമായി ചര്‍ച്ച ചെയ്തു പ്രശ്‌നം പരിഹരിക്കാന്‍ യോഗം തീരുമാനിച്ചു. പി.എസ്.സി. ആസ്ഥാന ഓഫിസില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തുന്ന ഉദ്യോഗാര്‍ഥികളുടെ കൂടെ രക്ഷിതാക്കളും കൈക്കുഞ്ഞുങ്ങളുമായി എത്തിച്ചേരുന്നവര്‍ക്കു വിശ്രമിക്കുന്നതിനായി വിശ്രമ മുറികള്‍ നിര്‍മിക്കും.
മികച്ച കായികതാരങ്ങള്‍ക്ക് ക്ലാസ് 3, ക്ലാസ് 4 തസ്തികകള്‍ക്ക് മത്സര ഇനംതിരിച്ചു വെയിറ്റേജ് മാര്‍ക്ക് നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പലഘട്ടങ്ങളിലായി പി.എസ്.സിയുടെ ഉപദേശം തേടിയിരുന്നു. ഇക്കാര്യവും കമ്മിഷന്‍ ചര്‍ച്ച ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."