ജില്ലയിലെ പ്രമുഖര്‍ വോട്ട് രേഖപ്പെടുത്തി
കൊല്ലം: ജില്ലയിലെ പ്രമുഖരെല്ലാം രാവിലെ തന്നെ ബൂത്തികളിലെത്തി വോട്ട് രേഖപ്പെടുത്തി. ജില്ലലെ സ്ഥാനാര്‍ഥികളില്‍ പലര്‍ക്കും മറ്റ് പല മണ്ഡലങ്ങളിലും മറ്റ് ജില്ലകളിലുമായിരുന്നു വോട്ട്്.
കൊല്ലം മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മുകേഷ് ഇരവിപുരം മണ്ഡലത്തിലായിരുന്നു വോട്ട്. പട്ടത്താനം എസ്.എന്‍.ഡി.പി യു.പി സ്‌കൂളിലാണ് മുകേഷ് വോട്ട് ചെയ്തത്. യു.ഡി.എഫ് സ്ഥാനാര്‍ഥി സൂരജ് രവി കുടുംബത്തോടൊപ്പമെത്തി തേവള്ളി മോഡല്‍ ബോയ്‌സ് സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി.
കൊല്ലം മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥി പ്രൊഫ. ശശികുമാര്‍ മുണ്ടക്കല്‍ അമൃതവിളം യു.പി സ്‌കൂളിലും വോട്ട് രേഖപ്പെടുത്തി. കൊല്ലം എം.പി എന്‍.കെ പ്രേമചന്ദ്രന്‍ ക്രേവണ്‍ സ്‌കൂളില്‍ സകുടുംബമെത്തി വോട്ട് രേഖപ്പെടുത്തി. കൊല്ലത്തെ സിറ്റിംഗ് എം.എല്‍.എ പി.കെ ഗുരുദാസനും പത്‌നി ലില്ലിയും കൊല്ലം എസ്.എന്‍ കോളജില്‍ വോട്ട് ചെയ്തു. ഇരവിപുരം മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി നൗഷാദ് മണക്കാട് ദേവി വിലാസം എല്‍.പി.എസിലും, യു.ഡി.എഫ് സ്ഥാനാര്‍ഥി എ.എ അസീസ് ഇമയനല്ലൂര്‍ എം.ഇ.എസിലും, എന്‍.ഡി.എ സ്ഥാനാര്‍ഥി ആക്കാവിള സതീക്ക് കുടുംബത്തോടൊപ്പം കൊല്ലം വാളത്തുംഗല്‍ ബോയ്‌സ് ഹൈസ്‌കൂളിലും വോട്ട് രേഖപ്പെടുത്തി.
ഇരവിപുരം മണ്ഡലത്തിലെ താമസക്കാരനായ പുനലൂര്‍ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ഡോ. എ യൂനുസ്‌കുഞ്ഞ് വടക്കേവിള ഇഖ്ബാല്‍ ലൈബ്രറിയിലെ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്.
കരുനാഗപ്പള്ളിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി സി.ആര്‍ മഹേഷ് തഴവ എ.വി.ബി എച്ച്.എസ്.എസിലും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ആര്‍ രാമചന്ദ്രന്‍ തൊടിയൂര്‍ യു.പി സ്‌കൂളിലും എന്‍.ഡി.എ സ്ഥാനാര്‍ഥിക്ക് മണ്ഡലത്തിന് പുറത്തായിരുന്നു വോട്ട്. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം സൂസന്‍കോടി കന്നേറ്രി സി.എം.എസ് എല്‍പി.എസിലും സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം പി.ആര്‍ വസന്തന്‍ തഴവ കറുക്കേരി എല്‍.പി.എസിലും വോട്ട് ചെയ്തു.
കുന്നത്തൂരിലെ യു.ഡി.എഫ്, എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളായ ഉല്ലാസ് കോവൂരും കോവൂര്‍ കുഞ്ഞുമോനും തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലും എന്‍.ഡി.എ സ്ഥാനാര്‍ഥി തഴവ സഹദേവന്‍ കരുനാഗപ്പള്ളി ആദത്യവിലാസം ഹൈസ്‌കൂളിലെ ബൂത്തിലായിരുന്നു വോട്ട് ചെയ്തത്. ചെങ്ങന്നൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പി.സി വിഷ്ണുനാഥ് രാവിലെ തന്നെ വോട്ടുചെയ്യാന്‍ കുന്നത്തൂരിലെത്തി. അദ്ദേഹത്തിന്റെ സ്വന്തം ബൂത്തായ ശാസ്താംകോട്ട എച്ച്.എസ്.എസിലെ ബൂത്തില്‍ രാവിലെ തന്നെ വോട്ടു രേഖപ്പെടുത്തി. സഹോദരി വീണാറാണിയും ഒപ്പമുണ്ടായിരുന്നു.
പത്തനാപുരത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഗണേഷ് കുമാറിന് മാത്രമെ സ്വന്തം മണ്ഡലത്തില്‍ വോട്ടുണ്ടായിരുന്നുള്ളൂ. ഗണേഷ് പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്‌കൂളില്‍ വോട്ട് ചെയ്തപ്പോള്‍ യു.ഡി.എഫ്, എന്‍.ഡി.എ സ്ഥനാര്‍ഥികളായ പി.വി ജഗദീഷ് കുമാറും, രഘു ദാമോദനും തിരുവനന്തപുരം ജില്ലയിലായിരുന്നു വോട്ട് ചെയ്തത്.
മാവേലിക്കര എം.പി കൊടിക്കുന്നില്‍ സുരേഷ് എം.പി കൊട്ടാരക്കര ഗവ. ടൗണ്‍ യു.പി.എസില്‍ പിതവുതെറ്റിക്കാതെ കുടുംബത്തോടൊപ്പം രാവിലെ തന്നെയെത്തി വോട്ട് ചെയ്തു. കൊട്ടാരക്കരയിലെ മുന്‍ എം.എല്‍.എയും കേരളാ കോണ്‍ഗ്രസ് (ബി) ചെയര്‍മാനുമായ ആര്‍. ബാലകൃഷ്ണ പിള്ള കുടുംബ സമേതം വോട്ടിനെത്തുന്ന പതിവ് തെറ്റിച്ച് ഇക്കുറി ഒറ്റയ്ക്കാണ് വന്നത്. കൊട്ടാരക്കര ഡയറ്റിലാണ് രാവിലെ 11 മണിയോടെ പിള്ള വോട്ട് ചെയ്തത്. സിറ്റിംഗ് എം.എല്‍.എയും കൊട്ടാരക്കര എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ അഡ്വ. അയിഷാ പോറ്റി പടിഞ്ഞാറ്റിന്‍കര മന്നം മെമ്മോറിയല്‍ എല്‍.പി.എസിലും സമ്മതിദാനവാകാശം വിനിയോഗിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ഥി
അഡ്വ. സവിന്‍ സത്യന്‍ എഴുകോണ്‍ ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 93-ാം നമ്പര്‍ ബൂത്തില്‍ ഭാര്യ ഡോ. മിലിയോടോപ്പം എത്തി വോട്ട് ചെയ്തു.
ബി.ജെ.പിക്കുവേണ്ടി മത്സരിച്ച രാജേശ്വരി രാജേന്ദ്രന്‍ വെളിയം ഡബ്ല്യൂ.യു.പി.എസില്‍ വോട്ട് ചെയ്തു. ചടയമംഗലത്തെ സ്ഥാനാര്‍ഥിയാണെങ്കിലും കൊട്ടാരക്കര മണ്ഡലത്തിലെ അമ്പലക്കര സ്‌കൂളിലായിരുന്നു മുല്ലക്കര രത്‌നാകരന് വോട്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ അടൂര്‍ എം.എല്‍.എ ചിറ്റയം ഗോപകുമാറിനും പത്തനാപുരം എം.എല്‍.എ കെ.ബി. ഗണേശ് കുമാറിനും കൊട്ടാരക്കരയിലായിരുന്നു വോട്ടെങ്കിലും ഇക്കുറി ഇരുവരും സ്വന്തം മണ്ഡലങ്ങളിലേക്ക് വോട്ട് മാറ്റി.
ശക്തമായ പോളിംഗ് രേഖപ്പെടുത്തിയ ചവറയില്‍ ഇരു മുന്നണികളിലേയും സ്ഥനാര്‍ഥികള്‍ക്ക് മണ്ഡലത്തില്‍ തന്നെയായിരുന്നു വോട്ട. യു.ഡി.എഫ് സ്ഥാനാര്‍ഥി ഷിബുബേബി ജോണിന് നീണ്ടകര സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിലും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എന്‍ വിജയന്‍പിള്ളക്ക് പഴഞ്ഞിക്കാവ് പി.എസ്.പി.എം യു.പി സ്‌കൂളിലുമാണ് വോട്ട് ചെയ്തത്. കുണ്ടറയില്‍ എല്‍.ഡി.എഫിന്റെ മേഴ്‌സികുട്ടിയമ്മ കേരളപുരം ഓയില്‍മില്ലിലും യു.ഡി.എഫ് സ്ഥാനാര്‍ഥി കിളികൊല്ലൂര്‍കോയിക്കല്‍ ഗവ. എച്ച്.എസ്.എസിലും വോട്ട് രേഖപ്പെടുത്തി. ചടമംഗത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഹസന് തിരുവനന്തപുരത്തായിരുന്നു വോട്ട്. ചാത്തന്നൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഡോ. ശൂരനാട് രാജശേഖരന്‍ രാവിലെ 8ന് എത്തി ഇടനാട് യു.പി സ്‌കൂളില്‍ വോട്ട് ചെയ്തു.
മുന്‍ മന്ത്രി സി.വി പത്മരാജന്‍ മുളങ്കാടകം ഗവ. ഹൈസ്‌കൂളിലും കവി കുരീപ്പുഴ ശ്രീകുമാര്‍ കരിങ്ങന്നൂര്‍ ഗവ. യു.പി.എസിലും ഗായിക ലതിക കടപ്പാക്കട ഭാവന നഗര്‍ എന്‍.എസ്.എസ് കരയോഗ മന്ദിരത്തിലും എത്തി വോട്ട് രേഖപ്പെടുത്തി. ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജന് വള്ളിക്കീഴ് ഗവ. എച്ച്.എസ്.എസിലായിരുന്നു വോട്ട്.ജില്ലയിലെ പ്രമുഖര്‍ വോട്ട് രേഖപ്പെടുത്തി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."