HOME
DETAILS

കാലിക്കറ്റ് സര്‍വകലാശാലാ അറിയിപ്പുകള്‍

  
backup
November 01 2016 | 19:11 PM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%be-50

അസിസ്റ്റന്റ് പ്രൊഫസര്‍
അഭിമുഖം നവംബര്‍ എട്ടിന്
സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിന്റെ സ്വാശ്രയ പഠന കേന്ദ്രങ്ങളിലെ എം.ബി.എ പ്രോഗ്രാമിലേക്ക് അസിസ്റ്റന്റ് പ്രൊഫസര്‍ (കരാര്‍) നിയമനത്തിന് ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ക്കുള്ള അഭിമുഖം നവംബര്‍ എട്ടിന് രാവിലെ പത്തിന് സര്‍വകലാശാലാ ഭരണവിഭാഗത്തില്‍ നടക്കും. യോഗ്യരായവരുടെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍: 0494 2407106.   

ബി.എസ്.സി: മാനേജ്‌മെന്റ്
സീറ്റുകള്‍ ഒഴിവ്
സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സസില്‍ നടത്തുന്ന ബി.എസ്.സി പാരാമെഡിക്കല്‍ കോഴ്‌സിന് മാനേജ്‌മെന്റ് ക്വാട്ടയില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. സര്‍വകലാശാലയുടെ മെഡിക്കല്‍ മൈക്രോബയോളജി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട (റാങ്ക് 31 മുതല്‍ 311 വരെ), മെഡിക്കല്‍ ബയോകെമിസ്ട്രി (റാങ്ക് 31 മുതല്‍ 229 വരെ), മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി (റാങ്ക് 81 മുതല്‍ 234 വരെ) വിദ്യാര്‍ഥികള്‍ നവംബര്‍ മൂന്നിന് രാവിലെ 11.30-ന് മുമ്പായി ഹെല്‍ത്ത് സയന്‍സസില്‍ നടത്തുന്ന സ്‌പോട്ട് അഡ്മിഷന് ഹാജരാകണം. എസ്.എസ്.എല്‍.സി, പ്ലസ്ടു, ടി.സി, കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ എന്നിവയും ഫീസും സഹിതം എത്തണം. വിവരങ്ങള്‍ക്ക്: 0494 2401332.  

എം.ടെക് നാനോ സയന്‍സ്
ആന്റ് ടെക്‌നോളജി പ്രവേശനം
കാംപസില്‍ നടത്തുന്ന എം.ടെക് നാനോ സയന്‍സ് ആന്റ് ടെക്‌നോളജി പ്രവേശനത്തിന് ഓണ്‍ലൈനില്‍ അപേക്ഷിക്കാനുള്ള തിയതി നവംബര്‍ 15 വരെ നീട്ടി. വിവരങ്ങള്‍ (www.cuonline.ac.in) വെബ്‌സൈറ്റില്‍. ഫോണ്‍: 0494 2407016, 2407373.  

പരീക്ഷാ അപേക്ഷ:
തിയതി നീട്ടി
വിദൂരവിദ്യാഭ്യാസം ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.എ ബി.എസ്.സി മാത്തമാറ്റിക്‌സ് ബി.എസ്.സി കൗണ്‍സലിങ് സൈക്കോളജി ബി.കോം ബി.ബി.എ ബി.എം.എം.സിബി.എ അഫ്‌സല്‍-ഉല്‍-ഉലമ (സി.സി.എസ്.എസ്) സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ്   പരീക്ഷകള്‍ക്ക് ഓണ്‍ലൈനില്‍ അപേക്ഷിക്കാനുള്ള തിയതി 150 രൂപ പിഴയോടെ നവംബര്‍ ഏഴ് വരെയും ആയിരം രൂപ സൂപ്പര്‍ ഫൈനോടെ നവംബര്‍ 18 വരെയും നീട്ടി.

പരീക്ഷ
എം.പ്ലാനിങ് രണ്ടാം സെമസ്റ്റര്‍ റഗുലര്‍സപ്ലിമെന്ററി പരീക്ഷ നവംബര്‍ 16-നും മൂന്നാം സെമസ്റ്റര്‍ റഗുലര്‍ (ഇന്റേണല്‍) പരീക്ഷ നവംബര്‍ 17-നും ആരംഭിക്കും.
രണ്ടാം സെമസ്റ്റര്‍ എം.ആര്‍ക് റഗുലര്‍സപ്ലിമെന്ററി (2013 മുതല്‍ പ്രവേശനം) പരീക്ഷ നവംബര്‍ 16-ന് ആരംഭിക്കും.  

പരീക്ഷാഫലം
2015 ഡിസംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.കോം (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്.
2016 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്.സി അപ്ലൈഡ് പ്ലാന്റ് സയന്‍സ് (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്.  
2016 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്.സി ഇലക്‌ട്രോണിക്‌സ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 14 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
പരീക്ഷാ അപേക്ഷ
അഞ്ച്, ആറ് സെമസ്റ്റര്‍ എം.എസ്.സി റേഡിയേഷന്‍ ഫിസിക്‌സ് റഗുലര്‍ പരീക്ഷകള്‍ക്കുള്ള അപേക്ഷ സാധാരണ ഫോമില്‍ സ്വീകരിക്കുന്ന അവസാന തിയതി നവംബര്‍ നാല്.
ലോ പഠനവകുപ്പിലെ ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം റഗുലര്‍സപ്ലിമെന്ററിഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് പിഴകൂടാതെ നവംബര്‍ നാല് മുതല്‍ 15 വരെയും 150 രൂപ പിഴയോടെ നവംബര്‍ 18 വരെയും ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago