കേരള സര്‍വകലാശാലാ അറിയിപ്പുകള്‍
പി.ജി സ്‌പോട്ട്
അഡ്മിഷന്‍ 2016-17
എസ്.സി എസ്.ടി ജനറല്‍
മറ്റ് സംവരണ വിഭാഗങ്ങള്‍ക്ക്
സര്‍വകലാശാലയുടെ നിയന്ത്രണത്തിലുള്ള ഗവ. എയ്ഡഡ് സ്വാശ്രയ യു.ഐ.ടി കോളജുകളിലേക്ക് രണ്ട്, മൂന്ന് തിയതികളില്‍ സര്‍വകലാശാല സെനറ്റ് ഹാളില്‍ വച്ച് എം.എ, എം.എസ്‌സി, എം.കോം കോഴ്‌സുകളില്‍ ജനറല്‍ മറ്റ് സംവരണ വിഭാഗങ്ങള്‍ക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ നടക്കും.
ആ ദിവസങ്ങളില്‍ നിലവില്‍ ഒഴിവുള്ള എസ്.സി എസ്.ടി സംവരണ സീറ്റുകളിലേക്കും സ്‌പോട്ട് അഡ്മിഷന്‍ നടത്തും. രാവിലെ ഒമ്പത് മണിമുതല്‍ 10 മണി വരെ രജിസ്റ്റര്‍ ചെയ്യുന്ന എസ്.സി എസ്.ടി വിദ്യാര്‍ഥികളെയാണ് പരിഗണിക്കുക.
നവംബര്‍ രണ്ടിന് എം.എസ്.സി, എം.കോം വിഷയങ്ങള്‍ക്കും നവംബര്‍ മൂന്നിന് എം.എ വിഷയങ്ങള്‍ക്കുമാണ് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നത്. ജനറല്‍ മറ്റ് സംവരണ വിഭാഗങ്ങള്‍ക്ക് രാവിലെ ഒമ്പത് മണി മുതല്‍ 11 മണി വരെയാണ് രജിസ്‌ട്രേഷന്‍. സംവരണ സീറ്റുകളില്‍ പരിഗണിക്കപ്പെടേണ്ടതിന് ബന്ധപ്പെട്ട റവന്യൂ അധികാരികളില്‍ നിന്നും അനുവദനീയമായ കാലയളവിനുള്ളില്‍ ലഭിച്ച ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.
സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാന്‍ സമയം അനുവദിക്കുന്നതല്ല. യോഗ്യത തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകളും നിര്‍ബന്ധമായും ഹാജരാക്കണം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ പ്രിന്റൗട്ട് നിര്‍ബന്ധമായും കൊണ്ടുവരണം. ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളുടെ അഭാവത്തില്‍ രജിസ്റ്റര്‍ ചെയ്യാത്തവരെയും പരിഗണിക്കും. ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യാത്ത വിദ്യാര്‍ഥികള്‍ ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ കൂടി കൊണ്ടുവരണം.
കേരള സര്‍വകലാശാലയുടേതല്ലാത്ത മറ്റ് സര്‍വകലാശാല ബിരുദമുള്ളവര്‍ കേരള സര്‍വകലാശാലയുടെ യോഗ്യത (എലിജിബിലിറ്റി) സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. രണ്ട്, മൂന്ന് തിയതിലെ പ്രവേശനത്തിനുശേഷം ഒഴിവുവരുന്ന എസ്.സി എസ്.ടി സീറ്റുകള്‍ നിയമാനുസൃതം മറ്റ് സംവരണ വിഭാഗങ്ങളിലേക്ക് മാറ്റപ്പെടും.
ഡിഗ്രി പരീക്ഷാകേന്ദ്രങ്ങള്‍
നവംബര്‍ 18-ന് തുടങ്ങുന്ന സി.ബി.സി.എസ്.എസ് രണ്ടാം സെമസ്റ്റര്‍ ബി.എ ബി.എസ്‌സി ബി.കോം (2013-ന് മുമ്പുള്ള അഡ്മിഷന്‍) പരീക്ഷയെഴുതുന്നവര്‍ അതത് കോളജുകളില്‍ നിന്നും ഹാള്‍ടിക്കറ്റ് വാങ്ങണം. തിരുവനന്തപുരം ജില്ലയില്‍ യൂനിവേഴ്‌സിറ്റി കോളജ്, കൊല്ലം ജില്ലയില്‍ എസ്.എന്‍ വനിതാ കോളജ്, ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജ്, പത്തനംതിട്ട ജില്ലയില്‍ അടൂര്‍ സെന്റ് സിറിള്‍സ് കോളജ് എന്നിങ്ങനെ പരീക്ഷാകേന്ദ്രങ്ങള്‍ പരിമിതപ്പെടുത്തിയിരിക്കുന്നു.
ഓരോ പരീക്ഷാകേന്ദ്രങ്ങളിലും വരുന്ന കോളജുകളുടെ ലിസ്റ്റ് വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃലശെ്യേ.മര.ശി) ലഭിക്കും.
എല്‍.എല്‍.ബി ടൈംടേബിള്‍
നാലാം സെമസ്റ്റര്‍ എല്‍.എല്‍.ബി (ത്രിവത്സരം), എട്ടാം സെമസ്റ്റര്‍ എല്‍.എല്‍.ബി (പഞ്ചവത്സരം) (കോമ മേഴ്‌സി ചാന്‍സ് - 2011-12-ന് മുമ്പുള്ള അഡ്മിഷനുകള്‍) പരീക്ഷ നവംബര്‍ 21-ന് തുടങ്ങും. ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃലശെ്യേ.മര.ശി) ലഭിക്കും.
പി.ജി പരീക്ഷാഫലം
ഫെബ്രുവരിയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എ, എം.എസ്‌സി, എം.കോം പരീക്ഷാഫലം വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃലശെ്യേ.മര.ശി) ലഭിക്കും.
എം.എ മലയാളം വൈവ
വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന എം.എ മലയാളം വൈവ നവംബര്‍ എട്ട് മുതല്‍ 11 വരെ തിരുവനന്തപുരം പാളയം എസ്.ഡി.ഇ-യിലും നവംബര്‍ 14 മുതല്‍ 18 വരെ കൊല്ലം തേവള്ളിയിലെ സര്‍വകലാശാല ബി.എഡ് കേന്ദ്രത്തിലും നടക്കും. ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃലശെ്യേ.മര.ശി) ലഭിക്കും.
സ്‌പോക്കണ്‍ ഇംഗ്ലീഷ്
സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്
ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചിങ് കേന്ദ്രം സ്‌പോക്കണ്‍ ഇംഗ്ലീഷ് സ്‌കില്‍ ഡെവലപ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി നവംബര്‍ 18. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃലശെ്യേ.മര.ശി) ലഭിക്കും.
സീറ്റൊഴിവ്
തുടര്‍വിദ്യാഭ്യാസ വ്യാപനകേന്ദ്രം നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ അഡോള്‍സന്റ് ആന്‍ഡ് പ്രീ-മാരിറ്റല്‍ കൗസലിങ് കോഴ്‌സിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യത: ബിരുദം ജയം. ഫീസ് 7500- രൂപ. അപേക്ഷ ഫീസ് 100 രൂപ. ക്ലാസുകള്‍: ശനി, ഞായര്‍ ദിവസങ്ങളില്‍. നവംബര്‍ അഞ്ചിന് ക്ലാസുകള്‍ തുടങ്ങും. താല്‍പര്യമുള്ളവര്‍ സി.എ.സി.ഇ.ഇ ഓഫിസുമായി ബന്ധപ്പെടുക. ഫോ. 0471-2302523.
സര്‍ട്ടിഫിക്കറ്റ്
കോഴ്‌സ് പരീക്ഷ
കാര്യവട്ടം നിയമപഠനവകുപ്പ് നടത്തുന്ന മനുഷ്യാവകാശങ്ങളും കടമകളും എന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ പരീക്ഷ നവംബര്‍ 19 രാവിലെ 10 മണിക്ക് നിയമപഠനവകുപ്പില്‍ നടത്തും.
അപേക്ഷാഫോറം നിയമപഠനവകുപ്പ് ഓഫിസില്‍ നിന്നും ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി നവംബര്‍ 14. ഫോ. 0471-2308936.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."