HOME
DETAILS

സ്‌കൂളുകളില്‍ പഠനം മുടക്കി പഠനയാത്ര വേണ്ട

  
backup
November 01 2016 | 19:11 PM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%a0%e0%b4%a8%e0%b4%82-%e0%b4%ae%e0%b5%81%e0%b4%9f%e0%b4%95%e0%b5%8d

മലപ്പുറം:  പഠനം മുടക്കി പഠനയാത്ര നടത്തുന്ന സ്‌കൂളുകളുടെ പതിവു രീതിക്ക്  കടിഞ്ഞാണ്‍ വരുന്നു. വിദ്യാര്‍ഥികളുടെ ഔദ്യോഗിക പഠനാവസരങ്ങള്‍  ഇല്ലാതാക്കുന്ന രീതിയിലുള്ള പഠനയാത്രകളൊന്നും തന്നെ  സംഘടിപ്പിക്കേണ്ടതില്ലെന്ന തീരുമാനം കര്‍ശനമാക്കാനാണ് പൊതു വിദ്യാഭ്യാസ  വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
ആകെ വിദ്യാര്‍ഥികളില്‍ പകുതിയില്‍  താഴെ ആളുകള്‍ മാത്രമാണ് സാധാരണ ഗതിയില്‍ പഠനയാത്ര പോകാറുള്ളത്.  ഈ വിദ്യാര്‍ഥികള്‍ക്കു വേണ്ടി മുഴുവന്‍ വിദ്യാര്‍ഥികളുടേയും ഔദ്യോഗിക  പഠനാവസരം ഇല്ലാതാക്കാന്‍ പാടില്ലെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്  പഠനയാത്രകള്‍ അവധി ദിവസങ്ങളില്‍ മതിയെന്ന് നിര്‍ദേശിച്ചിരിക്കുന്നത്. പഠനയാത്ര എന്ന പേരില്‍ പഠന പ്രവര്‍ത്തനവുമായി യാതൊരു ബന്ധവുമില്ലാത്ത  സ്ഥലങ്ങളിലേക്ക് യാത്ര സംഘടിപ്പിക്കാറുണ്ട്. ഇത് ഒരു നിലക്കും  അംഗീകരിക്കില്ല.
പഠന വിഷയങ്ങളായ ശാസ്ത്രം, ചരിത്രം, സാഹിത്യം എന്നീ  മേഖലകളില്‍ വിദ്യാര്‍ഥികള്‍ക്ക് ഉള്‍ക്കാഴ്ചയുണ്ടാക്കുന്ന സ്ഥലങ്ങളിലേക്കാണ്  പഠനയാത്രകള്‍ സംഘടിപ്പിക്കേണ്ടത്. പ്രധാനാധ്യാപകന്റെ പൂര്‍ണ ഉത്തരവാദിത്തത്തിലാകണം യാത്ര.   താമസം, ഭക്ഷണം, സന്ദര്‍ശന സ്ഥലങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവ  നേരത്തേ ബുക്ക് ചെയ്ത് ഉറപ്പാക്കണം.
വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്ക് 20  കുട്ടികള്‍ക്ക് ഒരു അധ്യാപകന്‍ എന്ന നിലയില്‍ മേല്‍നോട്ടവും ആവശ്യമാണ്.  പെണ്‍കുട്ടികളുടെ സുരക്ഷയ്ക്ക് പ്രത്യേക വനിതാ അധ്യാപകര്‍ തന്നെ  ഉണ്ടായിരിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പഠനയാത്ര നടത്തുന്നതിനു മുന്‍പ്  യാത്ര പോകാനുദ്ദേശിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ സമ്മതപത്രം  വാങ്ങണമെന്നും മൊബൈല്‍ നമ്പറുകള്‍ ശേഖരിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ്  നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അപകടകരമായ ഇടങ്ങളിലേക്ക് പഠന യാത്ര  സംഘടിപ്പിക്കുന്നതിനും വിലക്കുണ്ട്. പഠനയാത്രയുടെ മുഴുവന്‍ കണക്കുകളും  യാത്ര ചെയ്ത കുട്ടികളെയും അധ്യാപകരെയും വിളിച്ചു ചേര്‍ത്ത്  അവതരിപ്പിച്ച് അംഗീകരിപ്പിക്കണം. യാത്രാവേളകളില്‍  പുക വലിക്കുകയോ മറ്റു ലഹരി പദാര്‍ഥങ്ങള്‍  ഉപയോഗിക്കുകയോ ചെയ്യുന്ന അധ്യാപകര്‍ക്കെതിരേ നടപടിയെടുക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'രണ്ട് ഒപ്പും എന്റേത്, മുഖ്യമന്ത്രിക്ക് പരാതി കൊടുത്തത് ഞാന്‍ തന്നെ'; വിശദീകരണവുമായി ടി വി പ്രശാന്തന്‍

Kerala
  •  a month ago
No Image

ഫീസ് വര്‍ദ്ധന: കേരള -കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസുകളില്‍ നാളെ കെ.എസ്.യു പഠിപ്പുമുടക്ക്

Kerala
  •  a month ago
No Image

യു.എസിനെ ഞെട്ടിച്ച് വീണ്ടും ഹൂതികള്‍; യെമന്‍ തീരത്ത് യുദ്ധക്കപ്പലുകള്‍ ലക്ഷ്യമിട്ട് ആക്രമണം

International
  •  a month ago
No Image

ട്രംപ് സര്‍ക്കാറിന്റെ DOGE നെ നയിക്കാന്‍ മസ്‌ക്, ഒപ്പം വിവേക് രാമസ്വാമിയും

International
  •  a month ago
No Image

' എല്ലാം മാധ്യമങ്ങളുടെ മാനസിക ഗൂഢാലോചന'; ഇ.പി ജയരാജനെ പിന്തുണച്ച് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'വീടുകള്‍ തകര്‍ക്കരുത്, അനധികൃതമെങ്കില്‍ നോട്ടിസ് നല്‍കാം;  സര്‍ക്കാര്‍ കോടതി ചമയേണ്ട ആവശ്യമില്ല' ബുള്‍ഡോസര്‍ രാജില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  a month ago
No Image

പൊലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതി; കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള ലുഫ്താന്‍സ വിമാനം ആകാശച്ചുഴിയില്‍ പെട്ടു; 11 യാത്രക്കാര്‍ക്ക് പരുക്ക്

International
  •  a month ago
No Image

'സാങ്കേതിക പ്രശ്‌നം' ഇ.പിയുടെ ആത്മകഥയുടെ പ്രസാധനം നീട്ടി വെച്ചതായി അറിയിച്ച് ഡി.സി ബുക്‌സ് 

Kerala
  •  a month ago
No Image

ഝാര്‍ഖണ്ഡില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി; ബൂത്തുകളില്‍ കനത്ത സുരക്ഷ

National
  •  a month ago