HOME
DETAILS

അറുപതാണ്ടിന്റെ ആഘോഷത്തില്‍ നാടും നഗരവും

  
backup
November 01 2016 | 20:11 PM

%e0%b4%85%e0%b4%b1%e0%b5%81%e0%b4%aa%e0%b4%a4%e0%b4%be%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%86%e0%b4%98%e0%b5%8b%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf



തിരുവനന്തപുരം: ജനങ്ങളുടെ ജീവിത നിലവാരമുയര്‍ത്തുകയെന്ന ലക്ഷ്യം സാക്ഷാല്‍കരിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് കേരളത്തിനാവശ്യമെന്ന് ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതി.  തങ്ങളുടെ വിഷമതകള്‍ പറയാന്‍ പോലും അവസരം ലഭിക്കാത്ത ഒരു വിഭാഗം ജനങ്ങള്‍ നമുക്കിടയിലുണ്ട്.  അവരെക്കൂടി സമൂഹത്തിന്റെ മേല്‍ത്തട്ടിലേക്ക് എത്തിച്ചാല്‍ മാത്രമേ സംസ്ഥാനത്തിന്റെ വളര്‍ച്ച പൂര്‍ണമാകുകയുള്ളു.  അത് ലക്ഷ്യമാക്കി പ്രതിജ്ഞാബദ്ധമായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ടെന്നും കലക്ടര്‍ പറഞ്ഞു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഭരണഭാഷാ വാരാഘോഷവും മലയാളം ശ്രേഷ്ഠ ഭാഷാ ദിനാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.ഡി.എം ജോണ്‍ വി. സാമുവല്‍ അധ്യക്ഷനായി. ഡപ്യുട്ടി കളക്ടര്‍മാരായ എസ്.ജെ. വിജയ, സാം എല്‍.സോണ്‍, ആര്‍.രഘുപതി, ഫിനാന്‍സ് ഓഫീസര്‍ എസ്. സതീഷ്‌കുമാര്‍, ജില്ലാ നിയമ ഓഫീസര്‍ എല്‍. ഷാജികുമാര്‍, എ.ഡി.സി (ജനറല്‍) പി.എസ്. നീലകണ്ഠപ്രസാദ്, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ എസ്. ഗോപകുമാര്‍, സപ്ലൈ ഓഫീസര്‍ വി.വേണുഗോപാല്‍, സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ ആര്‍. പ്രദീപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
തിരുവനന്തപുരം: ബീമാപള്ളി നൂറുല്‍ ഇസ്ലാം മദ്‌റസ അധ്യാപക സ്റ്റാഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേരളപ്പിറവി ആഘോഷിച്ചു.  പ്രധാനാധ്യാപകന്‍ അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി യാസീന്‍ മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. മുനീര്‍ മഹ്‌ളരി യോഗം ഉദ്ഘാടനം ചെയ്തു. ഫാറൂഖ് മുസ്‌ലിയാര്‍, ഷാജഹാന്‍ മുസ്‌ലിയാര്‍,  ഷാജഹാന്‍ ബദ്‌രി, അബ്ദുല്‍ ഗഫൂര്‍ മുസ്‌ലിയാര്‍, തന്‍സ്വീര്‍ മുസ്‌ലിയാര്‍, നിയാസ് മുസ്‌ലിയാര്‍, മാഹീന്‍ മഹ്‌ളരി, സയ്യിദ് അലി മിസ്ബാഹി, ഇര്‍ഷാദ് മിസ്ബാഹി, അന്‍സ്വാരി മുസ്‌ലിയാര്‍, എ.കെ. സയ്യിദ് അലി മുസ്‌ലിയാര്‍, അയൂബ് മുസ്‌ലിയാര്‍, ജുനൈദ് മുസ്‌ലിയാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
വെഞ്ഞാറമൂട്: അരുവിപ്പുറം ഗവ. എല്‍.പി.എസ്സില്‍ ചിത്രപ്രദര്‍ശനം നടത്തി. കഴിഞ്ഞ രണ്ടു നൂറ്റാണ്ടില്‍ കേരളത്തിലെ ഒട്ടുമിക്ക മേഖലയിലും ഉണ്ടായ മാറ്റങ്ങള്‍ പ്രതിഫലിക്കുന്നതായിരുന്നു ചിത്രങ്ങള്‍. കേരളത്തിന്റെ പഴയകാല സാമൂഹികാവസ്ഥയെ സംബന്ധിച്ചുള്ള ചിത്രങ്ങള്‍ വിദ്യാര്‍ഥികള്‍ക്കു കൗതുകവും വിജ്ഞാനപ്രദവുമായി. പ്രധാനാധ്യാപകന്‍ ദിലീപ്കുമാര്‍, അധ്യാപകരായ ഫാസില, ഹരിപ്രസാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
തിരുവനന്തപുരം: കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ പോത്തന്‍കോട് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മലയാള ഭാഷാദിനാചരണവും സാംസ്‌കാരികസമ്മേളനവും നടത്തി. കവി ചുനക്കര രാമന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ഡോ. രഘുനാഥ്, പകല്‍ക്കുറി വിശ്വന്‍, കെ. ഭാസ്‌കരന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കഴക്കൂട്ടം: ജ്യോതിസ് സെന്‍ട്രല്‍ സ്‌കൂളിലെ  കേരളപ്പിറവി ദിനാഘോഷം തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ഷര്‍മദ്  ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവര്‍ത്തകരായ ജയപ്രസാദ്,സൂഫി മുഹമ്മദ്, മോനിഷ്, കഴക്കൂട്ടം സുരേഷ്, സ്‌കൂള്‍അക്കാഡമിക് ഡയറക്ടര്‍ എച്ച്.പി. ശര്‍മ്മ, സ്‌കൂള്‍ ചെയര്‍മാന്‍ എസ്. ജോതിസ് ചന്ദ്രന്‍, പ്രിന്‍സിപ്പല്‍ എല്‍. സലിത എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് വിദ്യാര്‍ഥികളുടെ കലാപരിപാടികളും  കലാസാഹിത്യ ശാസ്ത്ര  പ്രദര്‍ശനവും നടന്നു.
മെഡിക്കല്‍കോളജ്: മെഡിക്കല്‍ കോളജിലെ കേരളപ്പിറവി ദിനാചരണവും മലയാള ഭാഷാ ദിനാചരണവും പ്രൊഫ. അലിയാര്‍ ഉദ്ഘാടനം ചെയ്തു. 60 വര്‍ഷത്തിനിടയില്‍ മനുഷ്യരിലുണ്ടായ മാറ്റം പോലെ സാഹിത്യത്തിലും കലയിലുമെല്ലാം മാറ്റം വന്നത് സ്വാഭാവികമാണെന്ന് അദ്ദേഹം പറഞ്ഞു. മാതൃഭാഷയായ മലയാളത്തെ പൂര്‍ണമായി ഭരണഭാഷയാക്കി മാറ്റന്‍ സാധിച്ചിട്ടില്ല. അതിനായുള്ള പ്രവര്‍ത്തനങ്ങളാണ് ഇനി വേണ്ടത്. സംസാരിക്കുമ്പോള്‍ ആംഗലേയ പദങ്ങളെ പൂര്‍ണമായും ഒഴിവാക്കാന്‍ കഴിയില്ലെങ്കിലും യാതൊരു മര്യാദയുമില്ലാതെ ആംഗലേയ പദങ്ങള്‍ പ്രയോഗിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ. തോമസ് മാത്യു, വൈസ് പ്രിന്‍സിപ്പാള്‍ ഡോ. ഗിരിജ കുമാരി, പൊതുമരാമത്ത് വിഭാഗം അഡീ. സെക്രട്ടറി എ. ഷെരീഫുദീന്‍, സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മിനി വി., പീഡിയാട്രിക് വിഭാഗം മേധാവി ഡോ. സന്തോഷ് കുമാര്‍ എന്നിവര്‍  സംസാരിച്ചു.
ആറ്റിങ്ങല്‍ : കെ.ടി.സി.ടി എച്ച്.എസ്.എസില്‍ മലയാളം ക്ലബിന്റെ ആഭിമുഖ്യത്തില്‍ കേരളപ്പിറവി ദിനവും ശ്രേഷ്ഠ ഭാഷാദിനവും ആഘോഷിച്ചു. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന പരിപാടികള്‍ ചെയര്‍മാന്‍ എം.എസ് ഷെഫീര്‍ ഉദ്ഘാനം ചെയ്തു. കേരളത്തിന്റെ 60 വര്‍ഷക്കാലത്തെ വളര്‍ച്ചയുടെ പ്രതീകമായി അധ്യാപകരും വിദ്യാര്‍ഥികളും മണ്‍ചിരാതുകള്‍ കൊളുത്തി.  
സംസ്ഥാനം രൂപപ്പെട്ടതിനുശേഷം നടന്ന വികസനപ്രവര്‍ത്തനങ്ങളെയും ചരിത്രസംഭവങ്ങളെയും മുന്‍നിര്‍ത്തിയുള്ള കൊളാഷ് പ്രദര്‍ശനവും  ഉണ്ടായിരുന്നു.ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനം ചെയര്‍മാന്‍ എം.എസ് ഷെഫീര്‍ വിതരണം ചെയ്തു. കണ്‍വീനര്‍ എന്‍. ഷിജു, പ്രിന്‍സിപ്പല്‍മാരായ എസ്. സന്‍ജീവ്, എച്ച്.എം സിയാവുദ്ദീന്‍, വൈസ്പ്രിന്‍സിപ്പല്‍മാരായ ഗോപകുമാര്‍ മഞ്ചമ്മ, എം.എന്‍ മീര എന്നിവര്‍ പങ്കെടുത്തു. മലയാളവിഭാഗം മേധാവി എസ്. ദിവ്യ നന്ദി രേഖപ്പെടുത്തി.
പോത്തന്‍കോട്: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ശാന്തിഗിരി ആശ്രമത്തില്‍ നടന്ന ആഘോഷപരിപാടി കുവൈത്ത് രാജകുടുംബാംഗവും എല്‍ജോണ്‍ യുനൈറ്റഡ് കമ്പനി ചെയര്‍മാനുമായ ഡോ. അഡ്‌നാന്‍ അലിദാന്‍ ഉദ്ഘാടനം ചെയ്തു. ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി അധ്യക്ഷനായി.  സ്വാമി പ്രണവശുദ്ധന്‍, സ്വാമി ഗുരുസവിധ്,  ജിജോ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രിയങ്കാഗാന്ധി വയനാട്ടിലേക്ക്; 23 ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷം; യമുനാനദിയില്‍ വിഷപ്പത

Kerala
  •  2 months ago
No Image

പി.പി ദിവ്യയ്‌ക്കെതിരെ സംഘടനാ നടപടി ഉടനില്ല; സംരക്ഷിച്ച് സി.പി.എം

Kerala
  •  2 months ago
No Image

ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

Kerala
  •  2 months ago
No Image

കണ്ണൂര്‍ കളക്ടര്‍ സംശയത്തിന്റെ നിഴലില്‍, സ്ഥാനത്ത് നിന്ന് നീക്കണം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി കെ.എസ്.യു

Kerala
  •  2 months ago
No Image

കൊല്ലം ഇരവിപുരത്ത് ബൈക്ക് റോഡിലെ കുഴിയില്‍ വീണ് രണ്ട് യുവാക്കള്‍ മരിച്ചു

Kerala
  •  2 months ago
No Image

ജനം മുഖ്യമന്ത്രിയെ കാണുന്നത് നികൃഷ്ടജീവിയായി; സരിന്‍ പോയാല്‍ ഒരു പ്രാണി പോയ പോലെ: കെ. സുധാകരന്‍

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ കനക്കും; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

നെതന്യാഹുവിന്റെ വസതി ലക്ഷ്യമിട്ട് ഹിസ്ബുല്ലയുടെ ഡ്രോണ്‍ ആക്രമണം

International
  •  2 months ago
No Image

കുവൈത്തില്‍ കഴിഞ്ഞ വര്‍ഷം മാത്രം നാടുകടത്തിയത് 42,000 പ്രവാസികളെ

Kuwait
  •  2 months ago