HOME
DETAILS

സര്‍ക്കാര്‍ വക മരങ്ങള്‍ മുറിച്ചുവിറ്റു; പഞ്ചായത്ത് സെക്രട്ടറി പരാതി നല്‍കി മലയിന്‍കീഴ് പഞ്ചായത്തിലാണ് സംഭവം

  
backup
November 02 2016 | 00:11 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%95-%e0%b4%ae%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-2


തിരുവനന്തപുരം: സര്‍ക്കാര്‍ ഭൂമിയിലെ മരങ്ങള്‍ മുറിച്ചുവിറ്റ സംഭവം വിവാദത്തിലേക്ക്. അന്വേഷണം ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി പരാതി നല്‍കി.
മലയിന്‍കീഴ് പഞ്ചായത്തില്‍ മാവോട്ടുകോണം വാര്‍ഡിലെ  തേവുപാറ ശുദ്ധജല സംഭരണി സ്ഥിതിചെയ്യുന്ന പഞ്ചായത്തുവക അന്‍പതു സെന്റ് ഭൂമിയില്‍ നിന്ന 52 മരങ്ങളാണ് മുറിച്ചു വിറ്റത്.
 കാളിപ്പാറ ശുദ്ധജല പദ്ധതിയുടെ ഭാഗമായുള്ള തേവുപാറയിലെ ജലസംഭരണി സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍ ഭൂമിയിലെ കാടുവെട്ടിത്തെളിക്കാന്‍  പഞ്ചായത്ത്  കമ്മിറ്റി തീരുമാനിച്ചിരുന്നു. ഇതിനായി പഞ്ചായത്ത് അംഗത്തെ   ചുമതലപ്പെടുത്തി. ദിവസങ്ങള്‍ക്ക് മുന്‍പ് പ്രദേശത്ത് നടന്ന ശുചീകരണ പ്രവര്‍ത്തനത്തിന്റെ മറവില്‍ ജലസംഭരണിക്ക് ചുറ്റുമുണ്ടായിരുന്ന അല്‍ക്വേഷ്യ, ആഞ്ഞില്‍, ചീലാന്തി തുടങ്ങിയ മരങ്ങള്‍ മുറിച്ചുനീക്കുകയായിരുന്നു.മുറിച്ചിട്ട മരങ്ങള്‍  അന്തിയൂര്‍കോണത്തെ സ്വകാര്യ തടിമില്ലിന് വില്‍ക്കുകയും ചെയ്തു. പഞ്ചായത്ത് അനുമതിയുണ്ടെന്ന് മില്ലുടമയെ വിശ്വസിപ്പിച്ചായിരുന്നു വില്‍പന. തടിമില്ലില്‍ വില്‍പ്പനയ്ക്ക് കൊണ്ടുവന്ന മരങ്ങള്‍ എവിടെനിന്നെന്ന അന്വേഷണമാണ് നാട്ടുകാരെ തേവുപാറയിലെ സര്‍ക്കാര്‍ ഭൂമിയിലെത്തിച്ചത്.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിയും  മലയിന്‍കീഴ് എസ്‌ഐ ഷാനിഫിന്റെ നേതൃത്വത്തില്‍ പൊലിസും സ്ഥലത്തെത്തി. തുടര്‍ന്ന് പഞ്ചായത്തിന്റെ അനുമതി ഇല്ലാതെ മരങ്ങള്‍ മുറിച്ചുവിറ്റതിന് സെക്രട്ടറി പൊലിസില്‍ പരാതിനല്‍കി. സെക്രട്ടറിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം നടപടി സ്വീകരിക്കുമെന്ന് പൊലിസ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

Kuwait
  •  14 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  14 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  14 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  14 days ago
No Image

തെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  14 days ago
No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  14 days ago
No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

Kuwait
  •  14 days ago
No Image

നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; രണ്ടു കോടിയിലധികം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Kerala
  •  14 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  14 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കടുപ്പിച്ച് സര്‍ക്കാര്‍; അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി

Kerala
  •  14 days ago