HOME
DETAILS
MAL
കൊട്ടിയത്ത് ലഹരി വില്പനയും ഉപഭോഗവും തകൃതി ഇരകളിലധികവും വിദ്യാര്‍ഥികള്‍
backup
November 02 2016 | 00:11 AM
കൊട്ടിയം: നിരോധിത ലഹരിവസ്തുക്കളുടെ വില്പനയും ഉപഭോഗവും കൊട്ടിയത്തും പരിസര പ്രദേശങ്ങളിലും തകൃതി. പരാതി നല്‍കിയിട്ടും പൊലിസ് നടപടിയില്ലെന്ന ആരോപണം ശക്തമാണ്.
കൊട്ടിയം, ഇരവിപുരം, കണ്ണനല്ലൂര്‍, മുഖത്തല എന്നീ ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് ലഹരി വില്പന തകൃതിയായി നടക്കുന്നത്.ഹൈസ്കൂള്‍ തലം മുതലുള്ള വിദ്യാര്‍ഥികളാണ് അധികവും ഇരകളാകുന്നത്.
കുട്ടികളെ ആകര്‍ഷിക്കുന്നതിന് പ്രത്യേക പേരുകളില്‍ വിവിധ നിറങ്ങളുള്ള കവറുകളിലാക്കിയാണ് വില്പന. സ്വകാര്യ സ്കൂളുകളില്‍ കുട്ടികളില്‍ നിന്നും ലഹരിവസ്തുക്കള്‍ കണ്ടെത്തിയാല്‍ സ്കൂളിന്റെ
പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് ഭയന്ന് അധികൃതര്‍ പൊലിസില്‍ അറിയിക്കാത്ത സ്ഥിതിയുമുണ്ട്.
മുന്‍വര്‍ഷങ്ങളില്‍ വിവിധ വകുപ്പുകള്‍ സംയുക്തമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ കാമ്പയിനുകളോ പരിശോധനകളോ ഈ വര്‍ഷം നടന്നിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."