തുള്ളിപോലും പെയ്തില്ല; തുലാമഴയ്ക്കും നന്ദി
കൊല്ലം: വള്ളംകളിയെ വെള്ളത്തിലാക്കാതെ തുലാമഴ മാറിനിന്നു. അഷ്ടമുടിക്കായലില്‍ ആവേശത്തിന്റെ തുഴകള്‍ ആഞ്ഞു പതിച്ചപ്പോള്‍ അഞ്ചാമത് പ്രസിഡന്റസ് ട്രോഫി സംസ്ഥാനത്തെ പ്രമുഖ ജലമേളകളെയെല്ലാം വള്ളപ്പാടുകള്‍ക്കു പിന്നിലാക്കി. ആലപ്പുഴയിലെയും കുട്ടനാടന്‍ കായലുകളിലെയും ജലോല്‍സവങ്ങളെ വെല്ലുവിളിച്ചു വേണാടിന്റെ പെരുമ കാക്കുകയായിരുന്നു പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവം. കാണികളെ ആവേശത്തിലാഴ്ത്തി ഒന്നാമതെത്തിയ ആലപ്പുഴ ന്യൂ ആലപ്പി ബോട്ട് ക്ലബ്ബിന്റെ സോണിച്ചന്‍ ക്യാപ്റ്റനായ മഹാദേവിക്കാട് കാട്ടില്‍തെക്കതില്‍ ചുണ്ടന്‍ അഞ്ചാമത് പ്രസിഡന്റ്‌സ് ട്രോഫിയുടെ നേരവകാശിയുമായി. അത്യന്തം ആവേശംനിറഞ്ഞ മത്സരത്തില്‍ ഇടയ്ക്കു മാനത്തു കാറും കോളും നിറഞ്ഞെങ്കിലും തുലാമഴ മാറിനില്‍ക്കുകയായിരുന്നു.
സ്റ്റാര്‍ട്ടിങ് പോയിന്റായ തേവള്ളി പാലത്തിനു സമീപം കാണികള്‍ തുടക്കത്തിലേ നിറഞ്ഞിരുന്നു. കൊല്ലം താലൂക്കില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ഉച്ചയ്ക്കു ശേഷം അവധി നല്‍കിയിരുന്നു. അലങ്കാര വള്ളങ്ങളാകട്ടെ ജലമേളയ്ക്കു ഉല്‍സവപ്രതീതി പകര്‍ന്നു. വള്ളങ്ങള്‍ ചേര്‍ത്തുകെട്ടിയ ചങ്ങാടത്തില്‍ തെയ്യവും തിറയും കളരിപ്പയറ്റും പുരാണ കഥാപാത്രങ്ങളും ചീലവലയും നിറഞ്ഞുനിന്നതു കാണികളെ ആവേശം കൊള്ളിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."