ജിഷ വധക്കേസ്: വിചാരണ ഇന്നു മുതല്‍
കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസിന്റെ വിചാരണ ഇന്ന് തുടങ്ങും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുക. സംഭവത്തെക്കുറിച്ച് പൊലിസിന് ആദ്യം വിവരം നല്‍കിയ, കേസിലെ ഒന്നും രണ്ടും സാക്ഷികളായ പഞ്ചായത്തംഗം പി.കെ അനസ്, ജിഷ മരിച്ചുകിടക്കുന്നതായി ആദ്യം കണ്ട അമ്മ രാജേശ്വരി എന്നിവരെയാണ് ഇന്ന് വിസ്തരിക്കുന്നത്.
നവംബര്‍ രണ്ടു മുതല്‍ തുടര്‍ച്ചയായി ഡിസംബര്‍ 16 വരെ സാക്ഷികളെ വിസ്തരിക്കും. ക്രിസ്മസ് അവധിക്കുശേഷം ജനുവരി മൂന്നു മുതല്‍ തുടരുന്ന വിചാരണ 23 വരെ നീളും. പ്രതിയും 15 സാക്ഷികളും മറുനാട്ടുകാരായതിനാല്‍ പരിഭാഷകരുടെ സഹായത്തോടെയായിരിക്കും വിചാരണ നടക്കുക. പരിഭാഷകരുടെ പാനല്‍ അനുവദിച്ചുകൊണ്ട് കോടതി നേരത്തെ ഉത്തരവിറക്കിയിട്ടുണ്ട്.
195 സാക്ഷികളാണ് കുറ്റപത്രത്തിലുള്ളത്. എന്നാല്‍ ഇതില്‍ അമ്പതോളം പേരെ ഒഴിവാക്കാനാണ് സാധ്യത. ഇക്കഴിഞ്ഞ ഏപ്രില്‍ 28നാണ് നിയമവിദ്യാര്‍ഥിനിയായിരുന്ന ജിഷയെ പെരുമ്പാവൂരിലെ ഒറ്റമുറി വീട്ടിനുള്ളില്‍ അതിക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.
അസം സ്വദേശി അമീറിനെ മാത്രമാണ് കുറ്റപത്രത്തില്‍ പ്രതിചേര്‍ത്തിട്ടുള്ളത്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമപ്രകാരമുള്ള കുറ്റവും പ്രതിക്കുമേല്‍ ചുമത്തിയിട്ടുണ്ട്. അഡ്വ. എന്‍.കെ ഉണ്ണികൃഷ്ണനെയാണ് സ്‌പെഷല്‍ പ്രോസിക്യൂട്ടറായി നിയമിച്ചിരിക്കുന്നത്. പ്രതി അമീറിനുവേണ്ടി അഡ്വ. പി. രാജുവിനെ ആദ്യം നിയമിച്ചെങ്കിലും പിന്നീട് അഡ്വ. ബി.എ ആളൂര്‍ കേസ് ഏറ്റെടുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."