HOME
DETAILS

മാവൂര്‍ റോഡിലെ ബഹുനില കെട്ടിടം അടപ്പിച്ചു

  
backup
November 02 2016 | 01:11 AM

%e0%b4%ae%e0%b4%be%e0%b4%b5%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ac%e0%b4%b9%e0%b5%81%e0%b4%a8%e0%b4%bf%e0%b4%b2-%e0%b4%95%e0%b5%86

 

കോഴിക്കോട്: അഗ്നിസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ മാവൂര്‍ റോഡ് ജങ്ഷനിലെ എട്ടുനില കെട്ടിടം കോര്‍പറേഷന്‍ അടപ്പിച്ചു. ജില്ലാ കലക്ടറുടെ ഉത്തരവിനെ തുടര്‍ന്നാണ് പൊലിസ് സഹായത്തോടെ കോര്‍പറേഷന്റെ ആരോഗ്യവിഭാഗം സ്‌കൈ ടവര്‍ എന്ന പേരിലുള്ള കെട്ടിടം അടച്ചുപൂട്ടിയത്.
നഗരത്തിലെ കെട്ടിടങ്ങള്‍ക്കെല്ലാം കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം അഗ്നിസുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പില്‍ വരുത്തണമെന്നാവശ്യപ്പെട്ട് നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ ഈ സ്ഥാപനം നാലുമാസം കഴിഞ്ഞിട്ടും ഇതു സംബന്ധിച്ച് യാതൊരു നടപടിയും ആരംഭിക്കുക പോലും ചെയ്തിട്ടില്ലെന്ന് കോര്‍പറേഷന്‍ അധികൃതര്‍ ചൂണ്ടിക്കാട്ടി.
നഗരത്തില്‍ ആശുപത്രികളടക്കമുള്ള മറ്റു ചില കെട്ടിടങ്ങള്‍ക്കും അഗ്നിസുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് നോട്ടിസ് നല്‍കിയിരുന്നു. മറ്റു സ്ഥാപനങ്ങള്‍ അഗ്നിസുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പിലാക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. അഗ്നിസുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പിലാക്കാത്തത് സംബന്ധിച്ച് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ജില്ലാ കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. കോര്‍പറേഷന്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ക്കൊപ്പം നടക്കാവ് സി.ഐ ജി ഗോപകുമാറിന്റെ നേതൃത്വത്തില്‍ പൊലിസും കലക്ടറുടെ ഉത്തരവ് നടപ്പാക്കാനായി എത്തിയിരുന്നു. ഫയര്‍ ആന്‍ഡ് സേഫ്റ്റിയുടെ മാനദണ്ഡങ്ങള്‍ നടപ്പാക്കി റിപ്പോര്‍ട്ട് നല്‍കിയാല്‍ കെട്ടിടം തുറക്കാനുള്ള അനുമതി നല്‍കും. മുക്കം മണാശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന കെ.എം.സി.ടി മെഡിക്കല്‍ കോളജും അഗ്നിസുരക്ഷാ മാനമണ്ഡങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ നഗരസഭാ അധികൃതര്‍ കഴിഞ്ഞദിവസം അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  3 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  3 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  3 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  3 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  3 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  3 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  3 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  3 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  3 days ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  3 days ago