ടിപ്പര്‍ തൊഴിലാളികളെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണം: ഐ.എന്‍.ടി.യു.സി
കോഴിക്കോട്: ടിപ്പറില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ പീഡിപ്പിക്കുന്ന പൊലിസ്, റവന്യൂ ഉദ്യോഗസ്ഥരുടെ നടപടി അവസാനിപ്പിക്കണമെന്ന് ലോറി, ടിപ്പര്‍, എര്‍ത്ത് മൂവേഴ്സ്, ബില്‍ഡിങ് മെറ്റിരിയല്സ്, കോണ്‍ട്രാക്ടേഴ്സ് ആന്‍ഡ് വര്‍ക്കേഴ്സ് യൂനിയന്‍ (ഐ.എന്‍.ടി.യു.സി) ആവശ്യപ്പെട്ടു.
ഓടുന്ന വാഹനങ്ങളെ പിടിച്ചുവയ്ക്കരുതെന്നും അതാത് സൈറ്റില്‍ പോയി അന്വേഷിക്കണമെന്നുമുള്ള സര്‍ക്കാര്‍ ഉത്തരവുകളെ കാറ്റില്‍ പറത്തുകയാണ്. മറ്റു വാഹനങ്ങളേക്കാള്‍ ഇരപതുശതമാനം അധികം നികുതി ടിപ്പറുകള്‍ നല്‍കേണ്ടതുണ്ട്. ഒരു നിശ്ചിത അളവില്‍ മണ്ണ് ഉള്‍പ്പെടെ എല്ലാ മെറ്റിരിയലും കൊണ്ടുപോകാന്‍ ജിയോളജിക്കല്‍ വകുപ്പ് പലകാരണങ്ങള്‍ പറഞ്ഞ് അനുമതി കൊടുക്കാതിരിക്കുന്നത് കാരണം തൊഴിലാളികള്‍ പ്രയാസപ്പെടുകയാണെന്നും അവര്‍ പറഞ്ഞു.
പ്രസിഡന്റ് അഡ്വ. എം. രാജന് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ബാബു കിണാശ്ശേരി, പി.വി മുഹമ്മദ് കോയ, എം. നൗഷാദ് മാനാംകുളം, റഫീഖ് മണലൊടി, എം.പി അജ്മല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."