ഭൂമിയിലെ ഏറ്റവും വലിയ ഭാഷ മാതൃഭാഷയാണെന്ന് കല്‍പ്പറ്റ നാരായണന്‍
കോഴിക്കോട്: ഭൂമിയിലെ ഏറ്റവും വലിയ ഭാഷ മാതൃഭാഷയാണെന്ന് സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിച്ച മലയാളം ശ്രേഷ്ഠ ഭാഷാദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അതിജീവനത്തിന് നമ്മെ ആദ്യം തുണച്ച ഭാഷയാണ് മാതൃഭാഷ. ശാസ്ത്രവും ചരിത്രവും തത്വചിന്തയുമൊന്നും മലയാളത്തില്‍ പഠിക്കാത്തതാണ് കേരളം വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തില്‍ വളരെ പിറകിലായതിന്റെ കാരണം. നമ്മുടെ എല്ലാ അനുഭവങ്ങളും ഭാഷയില്‍ എഴുതപ്പെട്ടതാണ്. ഹെലന്‍ കെല്ലര്‍ ഭാഷ കൊണ്ട് അന്ധതയും ബധിരതയും മൂകതയും പരിഹരിച്ചു. വാക്കുകളാണ് ലോകത്തെ നിലനിര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് അധ്യക്ഷനായി. കവിയും ഭൂശാസ്ത്ര വകുപ്പില്‍ ജിയോളജിസ്റ്റുമായ ദിവാകരന്‍ വിഷ്ണുമംഗലത്തിനെ കല്‍പ്പറ്റ നാരായണന്‍ ഉപഹാരം നല്‍കി ആദരിച്ചു.
എ.ഡി.എം ടി. ജനില്‍കുമാര്‍, അസി. കലക്ടര്‍ കെ. ഇമ്പശേഖര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ.ടി ശേഖര്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ കെ.കെ അനില്‍കുമാര്‍, കെ. സുബ്രഹ്മണ്യന്‍, എന്‍.വി രഘുരാജ്, ഹുസൂര്‍ ശിരസ്തദാര്‍ ജയന്‍ എം. ചെറിയാന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."