മാവോയിസ്റ്റുകളുടെ ഫോട്ടോ പതിച്ച ബോര്‍ഡുകള്‍ സ്ഥാപിച്ചു
ഗൂഡല്ലൂര്‍: ഗൂഡല്ലൂരില്‍ മാവോയിസ്റ്റുകളെ കുറിച്ചുള്ള വിവരങ്ങളും ചിത്രങ്ങളുമടക്കമുള്ള ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചു. പുതിയ ബസ്സ്റ്റാന്‍ഡിന് സമീപത്തും പഴയ ബസ്സ്റ്റാന്‍ഡിന് സമീപത്തുമാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്.
വയനാട് സോമന് ഉള്‍പ്പെടെയുള്ള 32 മാവോയിസ്റ്റുകളുടെ ഫോട്ടോയാണ് ഫ്ളക്സിലുള്ളത്. മാവോയിസ്റ്റുകളെ കണ്ടാല്‍ പൊലിസില്‍ വിവരമറിയിക്കണമെന്നും ബോര്‍ഡിലുണ്ട്. കേരളത്തില്‍ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ പൊലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നിലമ്പൂരിനടുത്ത മുത്തേടം പഞ്ചായത്തിലെ നെല്ലിക്കുത്തിലെ മലയോര മേഖലയില്‍ വീണ്ടും മാവോയിസ്റ്റുകളെത്തിയെന്ന വാര്‍ത്തയെ തുടര്‍ന്നാണ് പൊലിസ് നടപടി.
ആയുധധാരികളായ നാല് പേരടങ്ങിയ സംഘമാണ് പ്രദേശത്തെത്തിയതായി പറയുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലെത്തിയ സംഘം പ്രദേശത്തെ ഒരു വീട്ടില്‍ നിന്ന് ഭക്ഷ്യവസ്തുക്കള്‍ വാങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേതുടര്‍ന്ന് നീലഗിരി എസ്.പി മുരളിറംബയുടെ ഉത്തരവ് പ്രകാരം പൊലിസുകാരെ സുരക്ഷക്കായി ചെക്ക്പോസ്റ്റുകളില്‍ നിയോഗിച്ചിട്ടുണ്ട്. പാട്ടവയല്‍, താളൂര്‍, നാടുകാണി, നമ്പ്യാര്‍കുന്ന്, ചോലാടി, കക്കുണ്ടി, കക്കനഹള്ള തുടങ്ങിയ ചെക്പോസ്റ്റുകളെല്ലാം തോക്കേന്തിയ പൊലിസിന്റെ നിരീക്ഷണത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."