പാഴ്പ്ലാസ്റ്റിക്കില് വിസ്മയം വിരിയിച്ച് വിദ്യാര്‍ഥികള്‍
കൊടുവള്ളി: പരിസ്ഥിതിക്കു ഭീഷണിയാകുന്ന പ്ലാസ്റ്റിക് മാലിന്യം ക്രിയാത്മകമായി ഉപയോഗിച്ചു മാതൃകയാകുകയാണ് കൊടുവള്ളി ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എന്‍.എസ്.എസ് വളണ്ടണ്ടിയര്മാര്. വീടുകളിലും പറമ്പുകളിലും ഉപയോഗശൂന്യമായി കിടക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ചു മണ്ണ് ഉപയോഗിക്കാതെ പൂര്‍ണമായും ജൈവവളം നിറച്ചു വിദ്യാര്‍ഥികള്‍ നടത്തിയ പൂകൃഷി പരീക്ഷണം വിജയത്തിലെത്തിയിരിക്കുകയാണ്.
243 കുപ്പികളില്‍ പത്തോളം ഇനം ചെടികള്‍ നട്ട് സ്കൂളിന്റെ പുറം ചുമരില്‍ പ്രത്യേക രീതിയില്‍ ഘടിപ്പിക്കുകയായിരുന്നു. ചെടികള്‍ നനക്കുന്നതിനായി പ്രത്യേകം ജലസേചന സംവിധാനവും ഒരുക്കിയിട്ടുണ്ട്. വിദ്യാര്‍ഥികളുടെ ചിട്ടയായ പരിചരണം കൊണ്ടു നട്ടു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചെടികള്‍ പൂത്തുതുടങ്ങി.
പൂര്‍വ വിദ്യാര്‍ഥിയും കാര്‍ഷികരംഗത്തെ ഗവേഷകനുമായ കൊടുവള്ളി പാലാഴി കുണ്ടണ്ടുങ്ങര സല്‍മാനുല്‍ ഫാരിസാണു വിദ്യാര്‍ഥികള്‍ക്കു നൂതന കൃഷിരീതി പരിചയപ്പെടുത്തിയതും മാര്‍ഗനിര്‍ദേശങ്ങള്‍ നല്കിയതും. ആധുനിക കൃഷിരീതികളെ കുറിച്ചു സ്വന്തം നിലയില്‍ ഗവേഷണം നടത്തുന്ന ബിരുദാനന്തര ബിരുദധാരിയായ സല്‍മാനുല്‍ ഫാരിസ് താന്‍ പഠിച്ച സ്കൂള്‍ തന്നെ പരീക്ഷണത്തിനായി തിരഞ്ഞെടുക്കുകയായിരുന്നു.
പ്രിന്‍സിപ്പല്‍ രാജശ്രീയുടെയും എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ അബ്ദുല്‍ റഷീദിന്റെയും പൂര്‍ണ പിന്തുണയും എന്‍.എസ്.എസ് വളണ്ടണ്ടിയേഴ്സിന്റെ സഹകരണവും കൂടിയായപ്പോള്‍ പ്രതീക്ഷിച്ചതിലും നല്ല ഫലമുണ്ടാക്കാനായതായി സല്‍മാനുല്‍ ഫാരിസ് പറഞ്ഞു. മറ്റു ചില സ്കൂളുകളും സ്ഥാപനങ്ങളും സമാനരീതിയില്‍ കൃഷിചെയ്യാന്‍ തന്നെ സമീപിച്ചതായും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."