റേഷന്‍ സംവിധാനം തകര്‍ക്കാനുള്ള നിലപാടുകള്‍ക്കെതിരേ പ്രതിഷേധം
മുക്കം: സ്റ്റാറ്റിയൂട്ടറി റേഷന്‍ സംവിധാനം തകര്‍ക്കാനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടുകള്‍ക്കെതിരേ പ്രതിഷേധം ശക്തമാകുന്നു. പാവപ്പെട്ടവര്‍ക്ക് ലഭ്യമാകേണ്ട അരി സര്‍ക്കാരുകളുടെ നിരുത്തരവാദിത്തപരമായ നിലപാട് കാരണം നഷ്ടമായതിന് അവര്‍ മറുപടി പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മുക്കം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭാ ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
ഡി.സി.സി ജനറല്‍ സെക്രട്ടറി ബാബു കെ. പൈക്കാട്ടില്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എന്‍.പി ശംസുദ്ദീന്‍ അധ്യക്ഷനായി. എം.കെ മമ്മദ്, രാജു കുന്നത്ത്, പ്രസാദ് പെരിങ്ങാട്ട്, എന്‍. അപ്പുകുട്ടന്‍, ടി.ടി സുലൈമാന്‍, ഇ.പി അരവിന്ദന്, ജുനൈദ് പാണ്ടികശാല സംസാരിച്ചു.
കാരശ്ശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാരമൂല വില്ലേജ് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.ടി അഷ്റഫ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് പി.വി സുരേന്ദ്രലാല്‍ അധ്യക്ഷനായി. വി.എന്‍ ജനാസ്, റീനാ പ്രകാശ്, ശാന്താദേവി മൂത്തേടത്ത്, എം.എ സൗധ, കണ്ടന് പട്ടര്‍ചോല, കാരാട്ട് ശ്രീനിവാസന്, സമാന് ചാലൂളി, മുഹമ്മദ് ഷാല്‍, ജംഷിദ് ഒളകര, പി. പ്രേമദാസന്, സത്യന് മുണ്ടയില്‍ സംസാരിച്ചു.
കൊടിയത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ധര്‍ണ മണ്ഡലം പ്രസിഡന്റ് എം. സിറാജുദ്ദീന് ഉദ്ഘാടനം ചെയ്തു. ബാബു പൊലുകുന്ന്, കെ.കെ അബ്ദുല്‍ ജബ്ബാര്‍, ബഷീര്‍ തോട്ടകുത്ത്, ടി.എന്‍ ഹുസൈന്, പി.പി.എം ഇസ്ഹാഖ്, വിഷ്ണു കയ്യൂണമ്മല്‍, കണ്ണന് ചെറുവാടി, സുരേഷ് പരപ്പില്‍, വിലാസിനി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."