പയ്യാനക്കല്‍ കുടിവെള്ള പ്രശ്നം: മുസ്ലിം ലീഗ് പ്രക്ഷോഭത്തിലേക്ക്
കോഴിക്കോട്: പയ്യാനക്കല്‍ വൈ.എം.ആര്.സി പ്രദേശമായ വലിയപാടംപറമ്പ്, മേലെതൊടി, വലിയതൊടി, പുളിക്കല്പാടം, ചേമ്പില്തൊടി, തളയത്ത്പറമ്പ്, കുറ്റിക്കാട് നിലംപറമ്പ്, മണ്ണത്ത്പറമ്പ് തുടങ്ങിയ പ്രദേശങ്ങളില്‍ കുടിവെള്ള പ്രശ്നം രൂക്ഷമാകുന്നു. പൊതുടാപ്പിലും ഹൗസ് കണക്ഷനിലും വെള്ളം ലഭിക്കാത്തതിനാല്‍ പൊതുജനം പ്രയാസപ്പെടുകയാണ്. കുടിവെള്ള പ്രശ്നത്തിനു പരിഹാരം കïില്ലെങ്കില്‍ വൈ.എം.ആര്.സി മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ജനറല്‍ ബോഡി യോഗം തീരുമാനിച്ചു.
യോഗം സിറ്റി മണ്ഡലം ലീഗ് വൈസ് പ്രസിഡന്റ് പി.വി അവറാന് ഉദ്ഘാടനം ചെയ്തു. പി. അബ്ദുല്‍ റസാഖ് അധ്യക്ഷനായി. സംസ്ഥാന യൂത്ത് ലീഗ് അംഗം അഡ്വ. എ.വി അന്‍വര്‍ മുഖ്യപ്രഭാഷണം നടത്തി. ടി.കെ കുഞ്ഞുമോന്, കെ.പി ആദം, പി. ഷംസുദ്ദീന്, കെ. ഫാമില്‍ കോയ, കെ.പി നൗഷാദ്, വി. കാസിം, എന്‍. ഫിറോസ് സംസാരിച്ചു. പുതിയ ഭാരവാഹികള്‍: പി. അബ്ദുല്‍ റസാക് (പ്രസി), കെ.പി അബ്ദുല്ലക്കോയ, പി. റിയാസ്(വൈസ് പ്രസി), കെ. അബ്ദുല്‍ ജലീല്‍ (ജന. സെക്ര), പി.പി അബ്ദുല്‍ ഗഫൂര്‍, എന്‍.പി റസാക്ക് (ജോ. സെക്ര), ചെമ്പയില്‍ റാഫി (ട്രഷ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."