റേഷന്‍: വില്ലേജ് ഓഫിസ് ധര്‍ണ നടത്തി
കോഴിക്കോട്: റേഷന്‍ സംവിധാനം അട്ടിമറിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ചേവായൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വില്ലേജ് ഓഫിസ് ധര്‍ണ നടത്തി. മുന്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി കെ.വി സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു. ഹേമലത വിശ്വനാഥന്‍, പി.ടി ജനാര്‍ദനന്‍, എ.വി സുനീഷ്, കെ.പി ബാലരാമന്‍, കെ. സുന്ദരന്‍, കോട്ടയില്‍ സുരേശന്‍, കെ. അഫ്‌സല്‍, ദിനേശ്കുമാര്‍ സംസാരിച്ചു. കുന്ദമംഗലം: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കാരന്തൂരില്‍ വില്ലേജ് ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി. ഡി.സി.സി ജനറല്‍ സെക്രട്ടരി വിനോദ് പടനിലം ഉദ്ഘാടനം ചെയ്തു. ബാബു നെല്ലൂളി അധ്യക്ഷനായി. ഡി.സി.സി ജനറല്‍ സെക്രട്ടറി എടക്കുനി അബ്ദുറഹ്മാന്‍, എം.പി കേളുക്കുട്ടി, സി.വി സംജിത്ത്, മറുവാട്ട് മാധവന്‍, എ.സി അംബുജാക്ഷി അമ്മ, പി. കേളുക്കുട്ടി നായര്‍, രജനി തടത്തില്‍, ടി.കെ ഹിതേഷ് കുമാര്‍, വിജി മുപ്രമ്മല്‍, ത്രിപുരി പൂളോറ, ലീന വാസുദേവന്‍, സി.പി രമേശന്‍, അശോകന്‍ കല്ലറ, മേപ്പറ്റമ്മല്‍ ചന്ദ്രന്‍, അലി ഹാജി, ജിജിത്ത് പൈങ്ങോട്ടുപുറം, എം.പി ചന്ദ്രന്‍, ഇടമച്ചില്‍ ബാലകൃഷ്ണന്‍, എ. ഗോപാലന്‍കുട്ടി, പി.കെ ബാബു, സുഹറ അബ്ദുല്‍ സലാം നേതൃത്വം നല്‍കി.
കോഴിക്കോട്: കോര്‍പറേഷന്‍ പരിധിയില്‍ താമസിക്കുന്ന 201617 വര്‍ഷത്തില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളില്‍ ഡിഗ്രി മുതല്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പഠനമുറി നിര്‍മിച്ചു നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. രക്ഷാകര്‍ത്താവിന്റെ വരുമാനം ഒന്നര ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. നിലവില്‍ 800 ചതുരശ്ര അടിയില്‍ കുറഞ്ഞ വിസ്തീര്‍ണമുള്ള വീടായിരിക്കണം. അനുവദിക്കുന്ന ഒരു ലക്ഷം രൂപകൊണ്ട് 120 ചതുരശ്ര അടി വിസ്തീര്‍ണമുള്ള മുറി നിര്‍മിക്കാന്‍ സ്ഥലസൗകര്യമുണ്ടായിരിക്കണം. നിലവിലെ വീടിന്റെ മുകളില്‍ മുറി പണിയാന്‍ അനുവദിക്കുന്നതല്ല.
താല്‍പര്യമുള്ള രക്ഷാകര്‍ത്താക്കള്‍ ജാതി, വരുമാനം, എസ്റ്റിമേറ്റ്, വിദ്യാര്‍ഥിയുടെ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് സഹിതം വാര്‍ഡ് സഭ മുഖേന അപേക്ഷ കോര്‍പറേഷന്‍ പട്ടിക ജാതി വികസന ഓഫിസര്‍ക്ക് ഈമാസം 20നു മുന്‍പു ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ കോര്‍പറേഷന്‍ പട്ടികജാതി വികസന ഓഫിസില്‍നിന്നു ലഭിക്കും. ഫോണ്‍: 8547630149.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."