റേഷന്‍ അപാകത; യൂത്ത്‌ലീഗ് പിടിയരി സായാഹ്നം നടത്തി
കല്‍പ്പറ്റ: റേഷന്‍ സമ്പ്രദായം അട്ടിമറിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പഞ്ചായത്ത് മുനിസിപ്പല്‍ കേന്ദ്രങ്ങളില്‍ പിടിയരി സായാഹ്നം നടത്തി.
ജില്ലയില്‍ അര്‍ഹതപ്പെട്ട 57,788 എ.പി.എല്‍ കാര്‍ഡുടമകള്‍ക്ക് റേഷനരി മുടങ്ങുകയും ബി.പി.എല്‍ കാര്‍ഡുടമകളായ 33,243 പേരുടെയും രï് രൂപ നിരക്കില്‍ അരി ലഭിച്ചിരുന്ന എ.പി.എല്‍ വിഭാഗത്തിലെ 71, 834 കാര്‍ഡുടമകളുടെയും അരി വെട്ടിക്കുറക്കുകയും ചെയ്ത സാഹചര്യത്തിലാണ് യൂത്ത് ലീഗ് പിടിയരി സായാഹ്നം സംഘടിപ്പിച്ചത്.
കല്‍പ്പറ്റയില്‍ ജില്ലാ പ്രസിഡന്റ് പി ഇസ്മയില്‍, ബത്തേരിയില്‍ ജനറല്‍ സെക്രട്ടറി സി.കെ ആരിഫ്, കണിയാമ്പറ്റയില്‍ ട്രഷറര്‍ കെ ഹാരിസ് എന്നിവര്‍ ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ മുtïരി ജംഗ്ഷനില്‍ നടന്ന പരിപാടിയില്‍ മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡന്റ് അസീസ് അമ്പിലേരി അധ്യക്ഷനായി.
മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ എ.പി ഹമീദ്, പി ബീരാന്‍ കോയ, അലവി വടക്കേതില്‍, അഡ്വ. എ.പി മുസ്തഫ, കെ.കെ കുഞ്ഞമ്മത്, അസീസ് കുരുവില്‍, ബഷീര്‍ എമിലി, റഊഫ് വട്ടത്തൊടി സംസാരിച്ചു. സലാം മുtïരി സ്വാഗതവും എന്‍.കെ മുജീബ് നന്ദിയും പറഞ്ഞു. ബത്തേരിയില്‍ മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡന്റ് ഇബ്രാഹിം മൈതാനിക്കുന്ന് അധ്യക്ഷനായി. ജില്ലാ ലീഗ് സെക്രട്ടറി പി.പി അയ്യൂബ് മുഖ്യപ്രഭാഷണം നടത്തി.
സെക്രട്ടറി സി.കെ മുസ്തഫ സ്വാഗതം പറഞ്ഞു. പി അബൂബക്കര്‍, ഇബ്രാഹിം തൈതൊടി സംസാരിച്ചു. സമദ് കണ്ണിയന്‍ നന്ദി പറഞ്ഞു. കണിയാമ്പറ്റയില്‍ ബഷീര്‍ പഞ്ചാര അധ്യഷക്ഷനായി. നൂരിഷ ചേനോത്ത്, സിദ്ധീക്ക് വി.എസ്, കോട്ടേക്കാരന്‍ ഷറഫ്, ഹുസൈന്‍, സിദ്ധീക്ക്, സൈതലവി, ഫസല്‍, ഹാരിസ് മാട്ടായി, ബാവ അട്ടശേരി, അഫ്‌സല്‍, റഷീദ്, ഉമ്മര്‍ പഞ്ചാര, റഷീദ് കുന്നത്ത്, ഷബീര്‍ പങ്കെടുത്തു. പടിഞ്ഞാറത്തറയില്‍ ജാസര്‍ പാലക്കല്‍ ഉദ്ഘാടനം ചെയ്തു. എം മുഹമ്മദ് ബഷീര്‍, സി.ഇ ഹാരിസ്, കെ മമ്മുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.
വിവിധ കേന്ദ്രങ്ങളില്‍ ലീഗ്, യൂത്ത്‌ലീഗ്, എം.എസ്.എഫ് നേതാക്കളായ ടി ഹംസ, സലീം കേളോത്ത്, ഷമീം പാറക്കïി, വി.എം അബൂബക്കര്‍, ജാസര്‍ പാലക്കല്‍, സലാം വെള്ളമുï, ഹാരിസ് കാട്ടിക്കുളം, കെയംതൊടി മുജീബ്, സി.ടി ഹുനൈസ്, ആരിഫ് തണലോട്ട്, അസീസ് വേങ്ങൂര്‍, യൂനുസലി പനമരം, ഹുസൈന്‍ കുഴിനിലം, എം.പി നവാസ്, ലുക്മാനുല്‍ ഹകീം വി.പി.സി, റിയാസ് കല്ലുവയല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."