HOME
DETAILS
MAL
സപ്ലൈകോ ഓഫിസ് മാര്‍ച്ചും ധര്‍ണയും നടത്തി
backup
November 02 2016 | 02:11 AM
സുല്‍ത്താന്‍ ബത്തേരി: റേഷന്‍ വ്യാപാരി കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബത്തേരി താലൂക്ക് സപ്ലൈക്കോ ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. വെട്ടികുറച്ച റേഷന്‍ പുനസ്ഥാപിക്കുക, മുന്‍ഗണന ലിസ്റ്റ് പുപരിശോധിക്കുക, കമ്മീഷന് കുടിശ്ശിക നല്‍കുക, റേഷന്‍ വ്യാപാരികളെ സര്‍ക്കാര്‍ ജീവനക്കാരാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. ധര്‍ണ്ണ സംസ്ഥാന വൈസ്പ്രസിഡന്റ് എം.ജെ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. വിനോദ് ചന്ദ്രന് അധ്യക്ഷനായി. അനിരുദ്ദന്‍, ഗംഗാധരന്, ആലിക്കോയ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."