ആശ്വാസമായി വയനാട്ടിലും നീലഗിരിയിലും തുലാമഴ
കല്പ്പറ്റപന്തല്ലൂര്: കടുത്ത ചൂടിന് ശമനമായി വയനാട്ടിലും നീലഗിരിയിലും തുലാമഴയെത്തി. വര്‍ഷകാലത്ത് മഴ കുറഞ്ഞതും തുലാം പാതി പിന്നിട്ടിട്ടും മഴ എത്താത്തതും ഇരു ജില്ലകളിലെയും ആളുകള്‍ക്ക് ദുരിതമായി തീര്‍ന്നിരുന്നു. ഇതിനിടെയാണ് ആശ്വാസമായി മഴ വിരുന്നെത്തിയത്.
തിങ്കളാഴ്ച പുലര്ച്ചെയാന് വയനാട്ടിലെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴ വര്‍ഷിച്ചത്. ഇത് ഉച്ചക്കും ഇന്നലെയും തുടര്‍ന്നതോടെ വെന്തുരുകിയ മണ്ണിനും നാട്ടുകാര്‍ക്കും തെല്ലൊരു ആശ്വാസമായി. നീലഗിരിയിലെ സ്ഥിതിയും മറിച്ചല്ല. രï് ദിവസമായി ജില്ലയിലെ വിവിധ ഭാഗങ്ങില്‍ ശക്തമായ മഴയാണ് വര്‍ഷിച്ചത്. ഊട്ടി, കുന്നൂര്, കോത്തഗിരി, ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലെല്ലാം മഴ വര്‍ഷിച്ചത് നാടിന് അല്പം ആശ്വാസം നല്കുന്നുï്. ശക്തമായ ഇടിയോടുകൂടിയ മഴയാണ് പെയ്തത്. കാലവര്‍ഷം ഇത്തവണ കാര്യമായി ശക്തിപ്രാപിച്ചിരുന്നില്ല.
വളരെ കുറഞ്ഞ അളവിലാണ് മഴ പെയ്തത്. തുലാവര്‍ഷത്തിലാണ് ഇപ്പോള്‍ കര്‍ഷകര്‍ക്ക് ആകെയുള്ള പ്രതീക്ഷ. മഴയുടെ ലഭ്യത കുറവ് കാരണം നീലഗിരി ജില്ലയില്‍ കടുത്ത വരള്‍ച്ച നേരിടുകയാണ്. അതേസമയം തുലാവര്‍ഷത്തെ പ്രതിരോധിക്കാനുള്ള എല്ലാ മാര്‍ഗങ്ങളും സ്വീകരിച്ചിട്ടുsïന്ന് ജില്ലാഭരണകൂടം അറിയിച്ചു. മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശങ്ങളില്‍ ജാഗ്രത പാലിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടര്‍ പി ശങ്കര്‍ നിര്‍ദേശം നല്കിയിട്ടുï്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."