ചെമ്പ്ര എസ്റ്റേറ്റ് ലോക്കൗട്ട്: ഏകപക്ഷീയമായ നടപടി പിന്‍വലിക്കണം
കല്‍പ്പറ്റ: ചെമ്പ്ര എസ്റ്റേറ്റ് ലോക്കൗട്ട് ചെയ്ത മാനേജ്‌മെന്റ് നടപടി പിന്‍വലിക്കണമെന്ന് സി.ഐ.ടിയു വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഏകപക്ഷീയവും നിയമവിരുദ്ധവുമായി പ്രഖ്യാപിച്ച ലോക്കൗട്ട് പിന്‍വലിച്ചില്ലെങ്കില്‍ കടുത്ത നടപടികള്‍ സ്വീകരിക്കും. 16 വര്‍ഷമായി രാജ്യസഭാംഗം എ.പി അബ്ദുല്‍ വഹാബിന്റെ ഉടമസ്ഥതയിലാണ് ചെമ്പ്ര എസ്റ്റേറ്റ് എന്ന ഫാത്തിമ ഫാംസ്. എരുമക്കൊല്ലി ഒന്ന്, എരുമക്കൊല്ലി രï്, ചെമ്പ്ര എന്നീ മൂന്ന് ഡിവിഷനുകളിലായി 800ല്‍പരം ഏക്കര്‍ വരുന്ന തോട്ടം 27ന് വൈകുന്നരമാണ് അടച്ചുപൂട്ടിയത്. ഇത് എസ്റ്റേറ്റിലെ 320 തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളുമടക്കം ആയിരത്തോളം പേരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. എസ്റ്റേറ്റ് ലോക്കൗട്ട് ചെയ്യുന്ന വിവരം തൊഴിലാളികളെയും ട്രേഡ് യൂനിയന്‍ പ്രതിനിധികളെയും അറിയിച്ചിരുന്നില്ല. ആറാഴ്ചയ്ക്ക് മുമ്പെങ്കിലും നോട്ടീസ് നല്‍കണമെന്നാണ് നിയമം. അനിശ്ചിതകാല സമരം, തോട്ടം നടത്താന്‍ കഴിയാത്തവിധം തൊഴിലാളികള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടല്‍ തുടങ്ങി തക്കതായ കാരണങ്ങളും ലോക്കൗട്ട് പ്രഖ്യാപനത്തിനു ആവശ്യമാണ്. എന്നാല്‍ തൊഴിലാളികള്‍ സമരം ചെയ്തുവെന്ന തെറ്റായ കാരണം പറഞ്ഞാണ് ചെമ്പ്ര എസ്റ്റേറ്റ് അടച്ചുപൂട്ടിയത്.
പ്രശ്‌നപരിഹാരത്തിനു മാനേജ്‌മെന്റ് തയാറാകുന്നില്ല. ജില്ലാ ലേബര്‍ ഓഫിസര്‍ അദ്ദേഹത്തിന്റെ കാര്യാലയത്തില്‍ വ്യാഴാഴ്ച വിളിച്ചുചേര്‍ത്ത അനുരജ്ഞനയോഗത്തില്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ പങ്കെടുത്തില്ല. കുറച്ചുകാലമായി കുത്തഴിഞ്ഞ നിലയിലാണ് തോട്ടത്തിന്റെ പ്രവര്‍ത്തനം. തോട്ടം വേïവിധം പരിപാലിക്കാന്‍ മാനേജ്‌മെന്റ് കൂട്ടാക്കുന്നില്ല. ഇത് വരവും ചെലവും തമ്മിലുള്ള പൊതുത്തമില്ലായ്മയ്ക്ക് കാരണമായിട്ടുï്. തൊഴിലാളികളുടെ 201415 ലെ ബോണസും മറ്റു ആനുകൂല്യങ്ങളും വിതരണം ചെയ്തിരുന്നില്ല. ശമ്പളവും ലഭിക്കാതായതോടെ തൊഴിലാളികള്‍ സെപ്റ്റംബറില്‍ സമരം ആരംഭിച്ചു. പ്രശ്‌നത്തില്‍ ഇടപെട്ട സി.കെ ശശീന്ദ്രന്‍ എം.എല്‍.എ തോട്ടം ഉടമയുമായി ബന്ധപ്പെട്ടു. പ്രശ്‌നം ഇതേമാസം 25ന് ചര്‍ച്ച ചെയ്യാമെന്ന് ഉറപ്പുനല്‍കിയതിനെത്തുടര്‍ന്ന് സമരം അവസാനിപ്പിച്ചു. സ്ഥാപനത്തിന്റെ നിലനില്‍പ്പ് കണക്കിലെടുത്താണ് ശമ്പളവും ബോണസും നല്‍കാതിരുന്നിട്ടും ശക്തമായ പ്രക്ഷോഭം നടത്താതിരുന്നത്. 25 ലെ ചര്‍ച്ചയിലെ തീരുമാനമനുസരിച്ച് ബോണസും ശമ്പളവും വിതരണം ചെയ്തതോടെ തോട്ടത്തില്‍ മാനേജ്‌മെന്റും തൊഴിലാളികളുമായുള്ള സൗഹൃദാന്തരീക്ഷം സംജാതമായതാണ്. എന്നാല്‍ ഒക്ടോബറില്‍ വീïും ശമ്പളം മുടങ്ങി. താത്പര്യമുള്ള തൊഴിലാളികള്‍ക്ക് വി.ആര്‍.എസ് എടുക്കാമെന്ന അറിയിപ്പും ഉïായി. സ്വയം വിമരിക്കലിനു പാക്കേജ് ഉsïന്ന് പറഞ്ഞെങ്കിലും എന്തൊക്കെയാണ് അതിലുള്ളതെന്ന് വ്യക്തമാക്കിയിരുന്നില്ല. അതിനാല്‍ വിരമിക്കല്‍ പദ്ധതിയുമായി തൊഴിലാളികള്‍ സഹകരിച്ചില്ല. ഈ പശ്ചാത്തലത്തിലാണ് തോട്ടം അടച്ചുപൂട്ടിയത്. പ്ലാന്റേഷന്‍ എന്ന നിലയിലാണ് ചെമ്പ്ര എസ്റ്റേറ്റ് ഭൂപരിഷ്‌കരണ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവായത്. മാനേജ്‌മെന്റിന്റെ ധിക്കാരവും ധാര്‍ഷ്ട്യവും അവസാനിപ്പിച്ച് എത്രയും വേഗം ലോക്കൗട്ട് പിന്‍വലിച്ച് തോട്ടം തുറന്ന് പ്രവര്‍ത്തിക്കാത്തപക്ഷം ട്രേഡ്‌യൂനിയനുകളും സമരസമിതിയും കടുത്ത തീരുമാനങ്ങള്‍ എടുക്കേïിവരുമെന്നും സി.ഐ.ടിയു നേതാക്കളായ കെ.വി മോഹനന്‍, പി ഗഗാറിന്‍, വി.വി ബേബി, കെ സുഗതന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."