ജലസംരക്ഷണം; തടയണ നിര്‍മിച്ചു
പുല്‍പ്പള്ളി: ഫെയര്‍ട്രേഡ് അലയന്‍സ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കടമാന്‍തോട്ടില്‍ തടയണ നിര്‍മിച്ചു.വരള്‍ച്ച രൂക്ഷമാകുകയും കിണറുകളും കുളങ്ങളും വറ്റി കുടിവെളളം രൂക്ഷമായ സാഹചര്യത്തിലാണ് വിവിധ ജനകീയ സംഘടനകള്‍ തടയണ നിര്‍മാണവുമായി രംഗത്തെത്തിയത്. തടയണയയുടെ പ്രവൃത്തി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുപ്രകാശ് നിര്‍വഹിച്ചു. ഫെയര്‍ട്രേഡ് അലയന്‍സിലെ നൂറോളം അംഗങ്ങള്‍ തടയണ നിര്‍മാണത്തില്‍ പങ്കെടുത്തു. ഫെയര്‍ട്രേഡ് ജില്ലാ പ്രസിഡന്റ് സെലിന്‍ മാനുവല്‍ അധ്യക്ഷനായി. ഷാജി എള്ളുങ്കല്‍, ജോസഫ് ആïൂത്താഴത്ത്, ഷിനോജ് കണ്ണമ്പളളി എന്നിവര്‍ നേതൃത്വം നല്‍കി.
മാനന്തവാടി: കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ നാട്ടുകാര്‍ ശ്രമദാനമായി തടയണ നിര്‍മിച്ചു.നഗരസഭയിലെ മൂന്ന് ഡിവിഷനുകളുടെ സംഗമ കേന്ദ്രമായ ചെന്നലായിലാണ് 16 ഓളം കുടുംബങ്ങള്‍ ചേര്‍ന്ന് ചെക്ക്ഡാമില്‍ തടയണ നിര്‍മിച്ചത്. കൂടാതെ വര്‍ഷങ്ങളായി യാതൊരുവിധ അറ്റകുറ്റപണികളും നടക്കാത്ത ചെക്ക്ഡാമിന്റെ ഇരുവശങ്ങളും കോണ്‍ക്രീറ്റ് ചെയ്യുകയും ചെയ്തു. പ്രവര്‍ത്തികള്‍ക്ക് ആവശ്യമായ മുഴുവന്‍ ചിലവും 16 ഓളം കുടുംബങ്ങള്‍ ചേര്‍ന്ന് വഹിച്ചത്. പെരുമ്പില്‍ അപ്പച്ചന്‍, ജോണി വരകില്‍, ജോസ് പെരുമ്പില്‍, എം ജോണി, പി ഷാജി, ഷേര്‍ലി, എല്‍സി, സെലിന്‍, എം പീറ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ദ് കണ്ണൂര്‍ ന
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."