HOME
DETAILS
MAL
സങ്കുചിത ദേശീയത അപകടകരം: മാത്യു കുഴല്നാടന്
backup
November 02 2016 | 02:11 AM
പേരാമ്പ്ര: നാനാത്വത്തില്‍ ഏകത്വമെന്ന ആശയത്തെ സങ്കുചിത ദേശീയതയായി മാറ്റിയെടുക്കാന്‍ സംഘപരിവാര്‍ ശക്തികള്‍ നിഗൂഢ ശ്രമങ്ങള്‍ നടത്തുന്നതായി യൂത്ത് കോണ്‍ഗ്രസ് മുന്‍ അഖിലേന്ത്യാ സെക്രട്ടറി ഡോ. മാത്യു കുഴല്നാടന് അഭിപ്രായപ്പെട്ടു.
ഇന്ദിരാഗാന്ധി രക്ത്വസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് കടിയങ്ങാട് പാലം ഇന്ദിരാഗാന്ധി കള്‍ചറല്‍ സെന്റര്‍ സംഘടിപ്പിച്ച 'ഇന്ത്യന്‍ ദേശീയത നേരിടുന്ന വെല്ലുവിളികള്‍' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.എച്ച് സനൂപ് അധ്യക്ഷനായി. നിജേഷ് അരവിന്ദ്, വി.ബി രാജേഷ് വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.
കെ.കെ വിനോദന്‍, പ്രകാശന് കന്നാട്ടി, ഉബൈദ് വാഴയില്‍, ഇ.ടി സരീഷ്, വി.കെ നാരായണന് അടിയോടി, എന്‍.പി വിജയന്, പി.കെ ലിജു, പി. ഹസീസ്, അഡ്വ. നിധീപ്, കെ.വി രാഘവന്, പുതുക്കോട്ട് രവീന്ദ്രന്, ഇ.വി ശങ്കരന് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."