HOME
DETAILS
MAL
കരാട്ടെ ചാംപ്യന്‍ഷിപ്പ് ആറിന്
backup
November 02, 2016 | 2:53 AM
നരിക്കുനി: ജില്ലാ ഇന്റര്‍ ദോജോ കരാട്ടെ ചാംപ്യന്‍ഷിപ്പ് ആറിനു രാവിലെ ഒന്‍പതുമുതല്‍ വൈകിട്ട് ആറുവരെ നരിക്കുനി ഉപ്പേരാസ് ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലയിലെ വിവിധ ദോജോകളില്‍ നിന്ന് കത്താ, കുമിത്തെ, ഗ്രൂപ്പ് കത്താ തുടങ്ങി വിവിധയിനങ്ങളിലായി അഞ്ഞൂറിലധികം മത്സരാര്‍ഥികള്‍ പങ്കെടുക്കും.
ചാംപ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം നരിക്കുനി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.കെ വബിതയുടെ അധ്യക്ഷതയില്‍ കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.ജെ മത്തായി നിര്‍വഹിക്കും. ചാംപ്യന്‍ഷിപ്പിന് ഓള്‍ ഇന്ത്യാ ചീഫ് സെന്‍സായി പി.കെ ഗോപാലകൃഷ്ണന്‍ നേതൃത്വം നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ ഇ.പി സജി, ഗിരീഷ് പേരാമ്പ്ര, കെ.സി അജിത്കുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."