റേഷന്‍ അട്ടിമറി: കോണ്‍ഗ്രസ് ധര്‍ണ നടത്തി
നാദാപുരം: റേഷന്‍ സമ്പ്രദായം അട്ടിമറിച്ച കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ നടപടിയില്‍ പ്രതിഷേധിച്ച് വളയം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വില്ലേജ് ഓഫിസ് ധര്‍ണ നടത്തി.
ഡി.സി.സി ജനറല്‍ സെക്രട്ടറി മോഹനന്‍ പാറക്കടവ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. ചന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷനായി. കെ. കൃഷ്ണന്‍, പി.കെ ശങ്കരന്‍, എ.പി ബാബു, രവീഷ് വളയം, ടി.കെ ബാലന്‍, സുനില്‍ കാവുന്തറ, കടുങ്ങോന്‍ ചുഴലി പ്രസംഗിച്ചു.
ചെക്യാട് വില്ലേജ് ഓഫിസ് ധര്‍ണ ഡി.സി.സി ജനറല്‍ സെക്രട്ടറി പി. ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. എന്‍.കെ കുഞ്ഞിക്കേളു അധ്യക്ഷനായി. മോഹനന്‍ പാറക്കടവ്, രഘുനാഥ് മുല്ലേരി, ഫായിസ് ചെക്യാട്, ആര്‍.പി ഹസ്സന്‍ പ്രസംഗിച്ചു.
കെ.കെ അബൂബക്കര്‍ ഹാജി, പി.കെ അബ്ദുല്ല, വി.കെ അസ്സൂട്ടി, കല്ലറ വാസു, സുബൈര്‍ എം.കെ നേതൃത്വം നല്‍കി.
നാദാപുരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാദാപുരം വില്ലേജ് ഓഫിസിനു മുന്നില്‍ നടത്തിയ ധര്‍ണ ഡി.സി.സി ജന. സെക്രട്ടറി സി.വി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് അഡ്വ. കെ.എം രഘുനാഥ് അധ്യക്ഷനായി.
വാണിയൂര്‍ അന്ത്രു, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. എ. സജീവന്‍, കെ.പി കൃഷ്ണന്‍, കുന്നത്ത് അമ്മദ്, വി.വി റിനീഷ്, എരഞ്ഞിക്കല്‍ വാസു, ഒ.പി ഭാസ്‌കരന്‍ മാസ്റ്റര്‍, ഇ.വി നാരായണന്‍, കെ.ടി ആമദ്, അഷ്‌റഫ് ചിയ്യൂര്‍, ജയേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."