നാദാപുരത്ത് പൊലിസിനെതിരേ മുസ്ലിം ലീഗ് പ്രക്ഷോഭത്തിന്
നാദാപുരം: സി.പി.എം നേതൃത്വത്തിന്റെ സമ്മര്‍ദത്തില്‍ നിരപരാധികളായ മുസ്ലിം ലീഗ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്ന നാദാപുരം പൊലിസിന്റെ നിലപാടിനെതിരേ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ നിയോജക മണ്ഡലം ലീഗ് നേതൃയോഗം തീരുമാനിച്ചു.
നീതി നിഷേധത്തിനെതിരേ സമൂഹ മനസാക്ഷി ഉണര്‍ത്താന്‍ ഒന്‍പതിന് നാദാപുരത്തു സായാഹ്ന ധര്‍ണ നടത്തും. ഇതിനു മുന്നോടിയായി എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും പ്രതിഷേധ പൊതുയോഗം സംഘടിപ്പിക്കും.യൂത്ത്ലീഗ് പ്രവര്ത്തകന് മുഹമ്മദ് അസ്ലമിന്റെ ഘാതകരെ മുഴുവനും പിടികൂടാന്‍ ഇനിയും പൊലിസിനു കഴിഞ്ഞിട്ടില്ല.
പയന്തോങ്ങിലെ നിഹാല്‍ ജിഫ്രി, ചിയൂരിലെ സമീര്‍ എന്നീ യൂത്ത്ലീഗ് പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച കേസിലും ഒരാളെ പോലും അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല.
നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളായ സി.പി.എം പ്രവര്‍ത്തകര്‍ പൊലിസിന്റെ കണ്മുന്നില് വിലസുമ്പോള്‍ അവരെ അറസ്റ്റ് ചെയ്യാതെ നിരപരാധികളായ യൂത്ത്ലീഗ് പ്രവര്‍ത്തകരെയും അനുഭാവികളെയും ഇല്ലാത്ത കേസിന്റെ പേരില്‍ വേട്ടയാടാനാണ് പൊലിസ് തുനിയുന്നതെന്നു യോഗം കുറ്റപ്പെടുത്തി.
സി.പി.എം ഓഫിസില്‍നിന്നു നല്കുന്ന ലിസ്റ്റ് പ്രകാരം അറസ്റ്റ് തുടര്‍ന്നാല്‍ കനത്ത പ്രത്യാഘാതമുïാകുമെന്നും യോഗം മുന്നറിയിപ്പു നല്കി.
യോഗം ജില്ലാ വൈസ് പ്രസിഡന്റ് പി. ശാദുലി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് എം.പി സൂപ്പി അധ്യക്ഷനായി.
മണ്ഡലം ജനറല്‍ സെക്രട്ടറി അഹമ്മദ് പുന്നക്കല്‍, ദേശീയ കൗണ്‍സില്‍ അംഗം സൂപ്പി നരിക്കാട്ടേരി, മണ്ഡലം ഭാരവാഹികളായ ബംഗ്ലത്ത് മുഹമ്മദ്, എന്‍.കെ മൂസ മാസ്റ്റര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."