റബര്‍ പാല്‍ സംസ്‌കരണ കേന്ദ്രത്തിനു മുന്നില്‍ നാട്ടുകാരുടെ പ്രതിഷേധം
കരുളായി: റബര്‍ ഉല്‍പാദക സംഘത്തിനു കീഴില്‍ കാട്ടിലപ്പാടത്ത് പ്രവര്‍ത്തിക്കുന്ന റബര്‍ പാല്‍ സംസ്‌കരണ കേന്ദ്രത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. സംസ്‌കരണ കേന്ദ്രത്തിലെ പുതിയ ട്രോളി പുകപ്പുരയുടെ ഉദ്ഘാടന വേദിക്കുമുന്നില്‍ നാട്ടുകാര്‍ മുദ്രാവാക്യവുമായെത്തി. ഉദ്ഘാടന ചടങ്ങ് അവസാനിക്കുന്നതുവരെ വേദിക്കുസമീപം നാട്ടുകാരുടെ മുദ്രാവാക്യം വിളികളുയര്‍ന്നു.
ചടങ്ങ് അവസാനിച്ചശേഷം കോട്ടയം ജോയിന്റ് ആര്‍.പി.സി കെ.വി മോഹനന് പരാതി സമര്‍പ്പിച്ചാണ് പ്രതിഷേധക്കാര്‍ മടങ്ങിയത്. നാട്ടില്‍ പ്രവര്‍ത്തിക്കുന്ന പാല്‍ സംസ്‌കരണ സംഘവും സമീപമുള്ള ഫര്‍ണിച്ചര്‍ ഫാക്ടറിയും അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. കരുളായി പഞ്ചായത്തില്‍നിന്നും സമീപ പഞ്ചായത്തുകളില്‍നിന്നും സംസ്‌കരണത്തിനായി റബര്‍ പാല്‍ ഇവിടേക്കെത്തിക്കുന്നു@ണ്ട്. റബര്‍ പാല്‍ സംസ്‌കരിക്കുമ്പോള്‍ പുറംതള്ളുന്ന മലിന ജലം സംസ്‌കരിക്കാന്‍ സംവിധാനമൊരുക്കാത്തതാണ് മലിനീകരണത്തിന് കാരണമാകുന്നതായും സമീപത്തുള്ള സ്വകാര്യ ഫര്‍ണിച്ചര്‍ ഫാക്ടറിയില്‍ നിന്നുള്ള പൊടിയും പരിസരം മലിനമാക്കുന്നതായും സമരക്കാര്‍ പറയുന്നു. ഈകാരണത്താല്‍ കമ്പനികളോട് ചേര്‍ന്നുള്ള വീടുകളിലെ കുട്ടികളടക്കമുള്ളവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ട@ാകുന്നതായും ഇവര്‍ ആരോപിക്കുന്നു. നടപടികളുണ്ട@ായില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും സമരക്കാര്‍ മുന്നറിയിപ്പുനല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."