റേഷന്‍ വ്യാപാരികള്‍ സപ്ലൈ ഓഫിസ് ധര്‍ണ നടത്തി
നിലമ്പൂര്‍: വ്യാപാരികള്‍ക്കും സെയില്‍സ്മാനും മിനിമം വേതനം അനുവദിക്കുക, കമ്മിഷന് കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുക, വെട്ടിക്കുറച്ച റേഷന്‍ ക്വാട്ട പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് റേഷന്‍ ഡീലേഴ്സ് സംയുക്ത സമരസമിതി നിലമ്പൂര്‍ സപ്ലൈ ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി. സംഘടന സംസ്ഥാന വൈസ് പ്രസിഡന്റ് സി.വി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി ടി.പി ഗോപാലകൃഷ്ണന് അധ്യക്ഷനായി. ഹര്‍ഷല്‍ ബാബു, വേണുഗോപാല്‍, ടി.പുരുഷോത്തമന്, പി.വേലു, അബ്ദുറഹ്മാന്, ഒ.അച്ചുതന്, സത്യന് സംസാരിച്ചു. അബ്ദുറഹ്മാന്, നജീബ്, ഹരിദാസന്, ഒ.കെ സുരേഷ്, നാരായണന്,ബാപ്പുട്ടി എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
മഞ്ചേരി: ഏറനാട് താലൂക്കിലെ റേഷന്‍ വ്യാപാരികള്‍ കടകള്‍ അടച്ച് താലൂക്ക് സപ്ലൈ ഓഫീസിനു മുന്നില്‍ കൂട്ട ധര്‍ണ നടത്തി. റേഷന്‍ വ്യാപാരികളുടെ ജോലിസ്ഥിരത ഉറപ്പുവരുത്തുക, കമ്മീഷന് കുടിശ്ശിക വേഗം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്ന ധര്‍ണ. വല്ലാഞ്ചിറ മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. എന്‍. മുഹമ്മദാലിഹാജി, വല്ലാഞ്ചിറ സക്കീര്‍, കെ.വി മുഹമ്മദ്, ശ്രീനിവാസന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."