HOME
DETAILS
MAL
പത്താം ക്ലാസ് തുല്യതാ പരീക്ഷ: ആയിരത്തോളം പേര് രജിസ്റ്റര്‍ ചെയ്തു
backup
November 02 2016 | 03:11 AM
നിലമ്പൂര്‍: കരുളായി പഞ്ചായത്തില്‍ സാക്ഷരതാ മിഷന്റെ തുല്യതാ പരീക്ഷയില്‍ ആയിരത്തോളം പേര് പത്താംതരം പരീക്ഷക്കായി രജിസ്റ്റര്‍ ചെയ്തു. പഞ്ചായത്ത് ഇതിനായി നടപ്പാക്കുന്ന സമത പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് പുള്ളി ഓഡിറ്റോറിയത്തില്‍ നാഷണല്‍ ലിറ്ററസി മിഷന് ഡയറക്ടര്‍ വൈ.എസ് ശേഷ്കുമാര് ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി അധ്യക്ഷനാകും. പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതിയില്‍ ചോലനായ്ക വിഭാഗത്തില്‍ നിന്നടക്കമുള്ളവരെ വിദ്യാഭ്യാസ രംഗത്തേക്കെത്തിക്കാനായിട്ടുï്. ഏഴാം തരത്തിലേക്കും നാലാംതരത്തിലേക്കും തുല്യത പരീക്ഷക്കായി രജിസ്ട്രേഷന് നടന്നു കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."