ഓഫിസ് ഉദ്ഘാടനം
പുത്തനത്താണി: വളവന്നൂര്‍ മൂന്നാംവാര്‍ഡിലെ ദിശ സാംസ്‌കാരിക വേദിയുടെ പുതിയ ഓഫിസ് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ സാബിറ ഉദ്ഘാടനം ചെയ്തു. ഷറഫുദ്ദീന്‍ കുന്നത്ത്, ശ്രീനിവാസന്‍ വാരിയത്ത്, അബ്ദുല്‍ വഹാബ് ചോമയില്‍, കെ.കെ അബ്ദുല്‍സലാം സംസാരിച്ചു.
സ്‌നേഹവീട് നിര്‍മിക്കും
പുത്തനത്താണി: കല്‍പകഞ്ചേരി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന നൂര്‍മുഹമ്മദിന്റെ കുടുംബത്തിനു സ്‌നേഹവീടൊരുക്കാന്‍ സഹപാഠികളും അധ്യാപകരും തീരുമാനിച്ചു. കാന്‍സര്‍ രോഗബാധിതനായി ചികിത്സക്കിടെയാണ് നൂര്‍മുഹമ്മദ് മരണപ്പെട്ടത്. ഒരു വര്‍ഷം മുന്‍പു പിതാവ് മരണപ്പെട്ട കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഈ വിദ്യാര്‍ഥി.
വീടിനായി കല്‍പകഞ്ചേരി തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചയര്‍മാന്‍ എ.പി അബ്ദുസമദ് നാല് സെന്റ് സ്ഥലം സൗജന്യമായി നല്‍കും. പി.ടി.എ പ്രസിഡന്റ് സുബൈര്‍ കല്ലന്‍ ചെയര്‍മാനും സ്റ്റാഫ് സെക്രട്ടറി എം. അഹമ്മദ് കണ്‍വീനറും സലീം മയ്യേരി ട്രഷററുമായി കമ്മിറ്റി രൂപീകരിച്ചു. യോഗത്തില്‍ സുബൈര്‍ കല്ലന്‍ അധ്യക്ഷനായി. പ്രധാനാധ്യാപകന്‍ ബെന്നി ഡൊമനിക്, സി.പി രാധാകൃഷ്ണന്‍, കുന്നത്ത് അബ്ദുല്‍ഖാദര്‍, എം. അഹമ്മദ്, നാസര്‍ കാപ്പാട്ട്, കുന്നത്ത് ഷറഫുദ്ദീന്‍, സി. അബ്ദുറഹിമാന്‍. ഇ. അലവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."