പുതിയ ശുചിത്വ കര്‍മ പദ്ധതിക്ക് പെരിന്തല്‍മണ്ണ നഗരസഭ തുടക്കമിട്ടു
പെരിന്തല്‍മണ്ണ : പുതിയ ശുചിത്വ ശീലങ്ങള്‍ക്കും സുസ്ഥിര മാലിന്യ സംസ്കരണത്തിനുമുള്ള കര്‍മ പദ്ധതിക്ക് പെരിന്തല്‍മണ്ണ നഗരസഭ കേരളപ്പിറവി ദിനത്തില്‍ തുടക്കമിട്ടു. നഗരസഭ നടപ്പിലാക്കുന്ന ജീവനം പദ്ധതിയുടെ ഭാഗമായി നടക്കുന്ന ശുചിത്വ സര്‍വേയുടെ ഉദ്ഘാടനം കിംസ് അല്‍ശിഫാ ഗ്രൂപ്പിന്റെ വൈസ് ചെയര്മാന് പി ഉണ്ണീനിന്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് നഗരസഭാധ്യക്ഷന്‍ എം. മുഹമ്മദ് സലീം ഉദ്ഘാടനം ചെയ്തു.
തെരഞ്ഞെടുക്കപ്പെട്ട സൂപ്പര്‍ വൈസര്‍മാര്‍ നഗരസഭയിലെ വീടുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍, കല്യാണ മണ്ഡപങ്ങള്‍, ഫ്ളാറ്റുകള്‍, അന്യസംസ്ഥാന തൊഴിലാളി താമസ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെത്തി വിവരങ്ങള്‍ ശേഖരിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ ജിവനം പദ്ധതി പ്രകാരം നഗരസഭയില്‍ നടപ്പാക്കിത്തുടങ്ങും. അല്ശിഫആശുപത്രി അങ്കണത്തില്‍ നടന്ന പരിപാടിയില്‍ നഗരസഭാ വൈസ് ചെയര്മാന് നിഷി അനില്‍രാജ് അധ്യക്ഷയായി. പ്രതിപക്ഷ നേതാവ് താമരത്ത് ഉസ്മാന് സംസാരിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കിഴിശ്ശേരി മുസ്തഫ, എ. രതി, വിവിധ വാര്‍ഡ് കൗണ്‍സിലര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി. കുഞ്ഞിമുഹമ്മദ്, കുടുംബശ്രീ പ്രസിഡന്റ് കെ. വിനോദിനി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."