HOME
DETAILS
MAL
റേഷന്‍ വ്യാപാരികളുടെ കടയടപ്പ് സമരം തുടങ്ങി
backup
November 02 2016 | 04:11 AM
കണ്ണൂര്‍: ജോലി സംരക്ഷണം ഉറപ്പാക്കുക, മാന്യമായ വേതനം നടപ്പാക്കുക, റേഷന്‍ കാര്‍ഡ് പ്രശ്നം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന റേഷന്‍ വ്യാപാരി സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തില്‍ റേഷന്‍ കടകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിട്ട് സമരം തുടങ്ങി. പണിമുടക്കിയ റേഷന്‍ വ്യാപാരികള്‍ കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി. ഡി.സി.സി ജനറല്‍ സെക്രട്ടറി ടി.ഒ മോഹനന് ഉദ്ഘാടനം ചെയ്തു. കെ.കെ പ്രേമരാജന്‍ അധ്യക്ഷനായി.
സംസ്ഥാന സെക്രട്ടറി ബി സഹദേവന്, സി പ്രശാന്ത്, ഗംഗാധരന്, ടി.കെ വേലായുധന്, എ.എ മുസ്തഫ, സി സമീര്‍, അജയന്, സഹദേവന്, ശിവന് സംസാരിച്ചു. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുമ്പോള്‍ കമ്മിഷന് വ്യവസ്ഥയ്ക്കു പകരം വേതന വ്യവസ്ഥ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണു സമരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."