ജില്ലയില്‍ ജനതാദള്‍ എസില്‍ പൊട്ടിത്തെറി
കാസര്‍കോട്: ജില്ലയില്‍ ജനതാദള്‍ (എസ്) ല്‍ പൊട്ടിത്തെറി. ജില്ലാ പ്രസിഡന്റിന്റെയും സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളുടെയും തെരഞ്ഞെടുപ്പ് അംഗീകരിക്കില്ലെന്ന് ഒരു വിഭാഗം പ്രഖ്യാപിച്ചതോടെയാണ് പൊട്ടിത്തെറി പരസ്യമായത്. ജില്ലാ പ്രസിഡന്റിന്റെയും സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളുടെയും തെരഞ്ഞെടുപ്പ് നിയമവിധേയമല്ലെന്നും സംസ്ഥാന കമ്മറ്റി ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും ഒരു വിഭാഗം നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ജില്ലാ, മണ്ഡലം ഭാരവാഹികളുമായി ആലോചിക്കാതെയാണ് ജില്ലാ റിട്ടേണിംങ് ഓഫിസര്‍ തെരഞ്ഞെടുപ്പ് നടത്തിയതെന്നാണ് ഈ വിഭാഗത്തിന്റെ ആരോപണം. ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടയാളുടെ ബന്ധുവാണ് റിട്ടേണിംങ് ഓഫിസറെന്നും ഈ സ്വാധീനം ഉപയോഗിച്ചാണ് പുതിയ ജില്ലാ പ്രസിഡന്റായി ടെമ്പിള്‍ മുഹമ്മദിനെ തെരഞ്ഞെടുത്തതെന്നും ഈ നിയമനം അംഗീകരിക്കാനാവില്ലെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ 30 നു വെറും 24 പേര് പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ വെച്ചാണ് പുതിയ ജില്ലാ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. എന്നാല്‍ ഇക്കാര്യം ഭൂരിഭാഗം മണ്ഡലം കമ്മറ്റികളും ജില്ലാ കമ്മറ്റി അംഗങ്ങളും അറിഞ്ഞിരുന്നില്ല. ഈ സംഭവം ശ്രദ്ധയില്‍പ്പെട്ടയുടനെ ഇതിനെതിരേ സംസ്ഥാന റിട്ടേണിംങ് ഓഫിസര്‍ക്കും സംസ്ഥാന തര്‍ക്ക പരിഹാര സമിതിക്കും പരാതി നല്കിയിട്ടുണ്ടൈന്നും നേതാക്കള്‍ പറഞ്ഞു. സംസ്ഥാന സമിതി ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടുമെന്ന് ഉറപ്പ് നല്കിയിട്ടുണെന്നും നേതാക്കള്‍ പറഞ്ഞു. ജില്ലാ റിട്ടേണിംങ് ഓഫിസര്‍ക്കെതിരേയും ജില്ലാ പ്രസിഡന്റിനെതിരേയും നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം.
വാര്‍ത്താ സമ്മേളനത്തില്‍ മുതിര്‍ന്ന നേതാവ് ഡോ. കെ.എ ഖാദര്‍, ജില്ലാ സെക്രട്ടറി സുരേഷ് പുതിയേടത്ത്, ജില്ലാ ട്രഷറര്‍ സി തമ്പാന്, ജില്ലാ ഭാരവാഹികളായ പി.പി ബാലകൃഷ്ണന്, എസ്.എം.എ തങ്ങള്‍, യു കൃഷ്ണ ഷെട്ടി, മണ്ഡലം ഭാരവാഹികളായ പി.വി രാജു, എം.കെ.സി അബ്ദു റഹ്മാന്, സന്തോഷ് മാവുങ്കാല്‍, വി.വെങ്കിടേഷ്, മുഹമ്മദ് മരക്കാട്, ഉമ്മര്‍ പടപടുക്ക എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."