HOME
DETAILS

നൂറുമേനി കൊയ്ത് നാട്ടുകൂട്ടം

  
backup
November 02 2016 | 04:11 AM

%e0%b4%a8%e0%b5%82%e0%b4%b1%e0%b5%81%e0%b4%ae%e0%b5%87%e0%b4%a8%e0%b4%bf-%e0%b4%95%e0%b5%8a%e0%b4%af%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b5%82

 

കാസര്‍കോട്: പഠനത്തിനു പുറമെ കാര്‍ഷിക വൃത്തിയും തങ്ങള്‍ക്കു വഴങ്ങുമെന്ന് എടനീര്‍ സ്വാമിജീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍. നാലാം വര്‍ഷമാണ് എടനീര്‍ സ്‌കൂളിലെ നാഷണല്‍ സര്‍വിസ് സ്‌കിം വിദ്യാര്‍ഥികള്‍ നുറുമേനി കൊയത് നാട്ടുകാരെ അമ്പരപ്പിച്ചത്. വിദ്യാര്‍ഥി കൂട്ടം വിതച്ചു വിളയിച്ച കുണ്ടോള്‍മൂലയിലെ ഒന്നരയേക്കര്‍ പാടത്ത് ഇന്നലെ പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തില്‍ നാട്ടുകൂട്ടമാണ് കൊയ്ത്ത് നടത്തിയത്.
എടനീര്‍ സ്വാമിജീസിലെ വിദ്യാര്‍ഥികള്‍ ഇക്കുറി ആതിര നെല്‍വിത്തുകളാണ് വിതച്ചത്. നെല്‍കൃഷിക്കനുയോജ്യമായ എക്കല്‍ മണ്ണില്‍ പൂര്‍ണമായും ജൈവരീതിയില്‍ നടത്തിയ ആതിര കതിരണിയാന്‍ 110 വരെ ദിവസം വേണ്ടിവന്നു. 100 ഓളം വരുന്ന കുട്ടി കര്‍ഷകപ്പടയും നാട്ടുകൂട്ടവും ആഘോഷമായാണ് വിളവെടുപ്പ് നടത്തിയത്. കുണ്ടോള്‍മൂലയിലെ ഒന്നര ഏക്കറോളം പാടത്ത് കൊയ്ത്തുപാട്ടിന്റെ അകമ്പടിയിലാണ് കൊയ്ത്തുത്സവം നടന്നത്. കുണ്ടോള്‍മൂലയില്‍ എടനീര്‍ മഠത്തിന്റെ അധികാരപരിധിയിലുള്ള കാര്‍ഷികയോഗ്യമായ ജലസ്രോതസിന്റെ സംരക്ഷണ സന്ദേശം ജനങ്ങളിലേക്കു എത്തിക്കുകയെന്ന ലക്ഷ്യവും നെല്‍കൃഷിയില്‍ കൂടുതല്‍ പരിശീലനങ്ങള്‍ ലഭിക്കുന്നതിനും വേണ്ടിയാണ് ഈ വര്‍ഷം വിദ്യാര്‍ഥികള്‍ കര്‍ഷകരുടെ പങ്കാളിത്തത്തോടെ പാടത്തിറങ്ങിയത്. പൂര്‍ണമായും ജൈവരീതിയിലാണ് കൃഷി നടത്തിയത്. വീടുകള്‍ ദൂരെയായതിനാലും മൃഗങ്ങളുടെ ശല്ല്യവും കാരണം നെല്‍കൃഷി ഉപേക്ഷിക്കപ്പെടുന്ന സാഹചര്യത്തിലാണ് വര്‍ഷങ്ങളായി തരിശുപാടമായി കിടന്ന വയലില്‍ കര്‍ഷകര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍ കൃഷിയിറക്കിയത്.
കാട്ടാന, കാട്ടുപന്നി തുടങ്ങിയവയ്ക്ക് ജൈവരീതിയിലുള്ള നിയന്ത്രണവും ജൈവവേലിയും കെട്ടിയാണ് കൃഷിസംരക്ഷണം നടത്തിയത്. പക്ഷെ കൂട്ടത്തോടെ എത്തുന്ന കുരങ്ങന്‍മാര്‍ ശല്ല്യമായെങ്കിലും വിളവിനു കുറുവുണ്ടായില്ലെന്ന് കര്‍ഷകരും വിദ്യാര്‍ഥികളും പറയുന്നു.
കര്‍ഷകനായ എന്‍.ബി രഘുരാമന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ ഉല്‍പ്പാദിപ്പിച്ച ജൈവ കീടനാശിനികളാണ് കൃഷിക്കായി ഉപയോഗിച്ചത്. കര്‍ഷകരായ കെ.എന്‍ പ്രഭാകരന്‍ കുണ്ടോള്‍മൂല, അച്ചുതന്‍ തുടങ്ങിയവരാണ് കാര്‍ഷിക പരിശീലനങ്ങള്‍ നല്‍കിയത്.
ഒരു വളന്റിയര്‍ ഒരു സെന്റ് ഭൂമിയില്‍ നെല്‍കൃഷി നടത്തി സ്വയം പരിപാലനം ചെയ്തു നെല്ല് ഉല്‍പ്പാദിപ്പിക്കുകയെന്ന ആശയം കുണ്ടോള്‍മൂലയിലെ ശ്രീലക്ഷ്മി കുടുംബശ്രീയാണ് മുന്നോട്ട് വെച്ചത് . ശ്രീലക്ഷ്മി കുടുംബശ്രീ കര്‍ഷകരായ രതി സുകുമാരന്‍, പ്രസീത സുരേഷ്, അംബിക അച്ചുതന്‍, വാസന്തി നാരായണ നായക്, സൗമ്യ കൃഷ്ണ നായക് തുടങ്ങിയവരും വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കി.
കൊയ്ത്തുത്സവം ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലിം ഉദ്ഘാടനം ചെയ്തു. ചെങ്കള പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ. ശാന്തകുമാരി അധ്യക്ഷനായി.
കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അബ്ദുള്‍ മജീദ് ചെമ്പരിക്ക മുഖ്യാതിഥിയായി. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഷക്കീന, കര്‍ഷകരായ കുമാരന്‍, ഗോപാലന്‍,ഭാവന, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ഐ.കെ വാസുദേവന്‍, വളന്റിയര്‍മാരായ എസ.് ശ്രീനിധി , അഭിഷേക്, മിഥുന്‍, അനുശ്രീ, അബ്ദുള്‍ ഷഹീര്‍ അദ്‌നാന്‍, ഷിബിന്‍, അഭിജിത്, നിഷ്മിത, അശ്വിനി, നന്ദന തുടങ്ങിയവര്‍ കൊയ്ത്തിന് നേതൃത്വം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  4 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  5 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  5 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  5 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  6 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  6 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  6 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  6 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  6 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  7 hours ago