കൊടിയത്തൂരിലും കാരശ്ശേരിയിലും നേരിയ സംഘര്‍ഷം
മുക്കം: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ വോട്ടിങ് പൊതുവെ ശാന്തമായിരുന്നു. എങ്കിലും ചിലയിടങ്ങളിലുണ്ടായ സംഘര്‍ഷം വോട്ടിങ് തടസപ്പെടാന്‍ ഇടയാക്കി. കാരശ്ശേരി പാറത്തോട് ആരോഗ്യ ഉപകേന്ദ്രത്തിലെ 115-ാം നമ്പര്‍ ബൂത്തിലാണ് എല്‍.ഡി.എഫ്-യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഇവിടെ ആദ്യ ഒരു മണിക്കൂറില്‍ തന്നെ 30ഓളം പേര് ഓപണ്‍ വോട്ട് ചെയ്തിരുന്നു. തുടര്‍ന്നും ചിലരെ ഓപണ്‍ വോട്ട് ചെയ്യിപ്പിക്കാനായി ഇടതു പ്രവര്‍ത്തകര്‍ ശ്രമിച്ചത് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിന് വഴിവച്ചത്.
സംഭവം നടന്നയുടന്‍ പൊലിസെത്തി രംഗം ശാന്തമാക്കി. കൊടിയത്തൂര്‍ പന്നിക്കോട് ജി.എല്‍.പി സ്കൂളിലെ 125, 126 ബൂത്തുകള്‍ക്ക് മുന്നിലും എല്‍.ഡി.എഫ്-യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.
ബൂത്തിന് മുന്നില്‍ ഇടതു പ്രവര്‍ത്തകര്‍ വോട്ടെറെ സ്വാധീനിക്കാന്‍ ശ്രമിച്ചതായുള്ള ആരോപണമാണ് സംഘര്‍ഷത്തിന് കാരണം.
മുക്കം എസ്.ഐയുടെ നേതൃത്വത്തില്‍ പൊലിസെത്തി ലാത്തി വീശിയാണ് ഇരുവിഭാഗം പ്രവര്‍ത്തകരെയും പിരിച്ചുവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."