HOME
DETAILS
MAL
ബി.ജെ.പി- സി.പി.എം സംഘര്‍ഷം; പൊലിസ് കേസെടുത്തു
backup
November 02 2016 | 04:11 AM
സീതാംഗോളി: സീതാംഗോളി മുഖാരിക്കണ്ടത്ത് ബി.ജെ.പി- സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലിസ് മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സി.പി.എം പ്രവര്ത്തകന് ശരത് കുമാറിന്റെ പരാതിയില്‍ ബി.ജെ.പി പ്രവര്‍ത്തകനായ രവി ചന്ദ്രയ്ക്കെതിരെയും ബി. ജെ.പി പ്രവര്‍ത്തകനായ രവിചന്ദ്രയുടെ പരാതിയില്‍ സി.പി.എം പ്രവര്‍ത്തകരായ ശ്യാം, സുജിത്ത് ശ്യാം, സുബിന് തുടങ്ങിയവര്‍ക്കെതിരെയും പൊലിസ് കേസെടുത്തു. എടനാട് കോരിമൂലയില് സ്ഥാപിച്ചിരുന്ന സി.പി.എമ്മിന്റെ സ്തൂപം തകര്‍ത്ത സംഭവത്തില്‍ യതീഷ്, ഹര്‍ഷരാജ്, അഭിലാഷ് തുടങ്ങി 10 പേര്‍ക്കെതിരെയും പൊലിസ് കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. രണ്ടു യുവാക്കള്‍ തമ്മിലുണ്ടായ സംഘട്ടനം പിന്നീട് രാഷ്ട്രീയ സംഘര്‍ഷമായി മാറുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."