സര്‍വകലാശാലാ ആസ്ഥാനം ജീവനക്കാരുടെ സംഘടന ഉപരോധിച്ചു
കണ്ണൂര്‍: സര്‍വകലാശാല സ്റ്റാഫ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ താവക്കര കണ്ണൂര്‍ സര്‍വകലാശാലാ ആസ്ഥാനം ഉപരോധിച്ചു. സ്ഥാപനത്തിലെ ഡെവലപ്‌മെന്റ് ഓഫിസര്‍ തസ്തികയില്‍ അധ്യാപകനെ നിയമിക്കാനുള്ള സിന്‍ഡിക്കേറ്റ് ഉപസമിതി തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഉപരോധം.
അനധ്യാപക തസ്തികയിലേക്ക് അധ്യാപകരെ നിയമിക്കുന്നത് ഏകപക്ഷീയമായ തീരുമാനപ്രകാരമാണെന്നും ഇതോടെ അഞ്ചോളം തസ്തിക നഷ്ടപ്പെടുമെന്നും ചൂണ്ടിക്കാട്ടിയാണ് സമരം. ബ്രണ്ണന്‍ കോളജിലെ ഒരധ്യാപകനെയാണ് ഈ തസ്തികയില്‍ നിയമിക്കാന്‍ നീക്കം നടത്തിയത്. സിന്‍ഡിക്കേറ്റ് യോഗം ചേരുന്നതിനിടേയാണ് ഉപരോധം നടന്നത്.
പ്രശ്‌നത്തെ തുടര്‍ന്ന് സിന്‍ഡിക്കേറ്റ് സ്റ്റാഫ് കമ്മിറ്റി കണ്‍വീനര്‍ എം പ്രകാശന്‍, സന്തോഷ് എന്നിവര്‍ സമരക്കാരുമായി ചര്‍ച്ച നടത്തി. നിയമപരമല്ലാത്ത തീരുമാനം സിന്‍ഡിക്കേറ്റ് എടുക്കില്ലെന്നും ഉപസമിതിയുടെ തീരുമാനം തള്ളിക്കളയുമെന്ന ഉറപ്പിന്‍മേല്‍ ഉപരോധം അവസാനിപ്പിച്ചു. ഉപരോധം ഓര്‍ഗനൈസേഷന്‍ സംസ്ഥാന സെക്രട്ടറി കെ.പി പ്രേമന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇ.കെ ഹരിദാസന്‍ അധ്യക്ഷനായി. ജയന്‍ ചാലില്‍, കെ.എം സിറാജ്, ബാലകൃഷ്ണന്‍ ഉപരോധത്തിന്
നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."