HOME
DETAILS
MAL
മലപ്പുറം സ്ഫോടനം: പ്രത്യേകസംഘം ആന്വേഷിക്കുമെന്ന് മുഖ്യമന്ത്രി
backup
November 02 2016 | 05:11 AM
തിരുവനന്തപുരം: മലപ്പുറം കലക്ടറേറ്റ് വളപ്പിലുണ്ടായ സ്ഫോടനം സംബന്ധിച്ച കേസ് പ്രത്യേകസംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മലപ്പുറം നാര്‍കോട്ടിക് ഡിവൈ.എസ്.പി ടി.പി ബാലന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. സ്ഫോടകവസ്തു നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലപ്പുറം കലക്ടറേറ്റ് വളപ്പില്‍ നിര്‍ത്തിയിട്ട കാറിന് സമീപം സ്ഫോടനം. കലക്ടറേറ്റിന് 300 മീറ്റര്‍ അകലെ ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി വളപ്പിനും പി.എസ്.സി ഓഫിസിനും സമീപത്തായി നിര്‍ത്തിയിട്ട ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫിസറുടെ ഔദ്യോഗിക വാഹനത്തിനുസമീപമാണ് സ്ഫോടനമുണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് 1.05നാണു സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."