സമൂഹത്തിന്റെ ഏകോപനത്തിന് ഭാഷക്ക് നിര്‍ണായക സ്ഥാനമുണ്ടെന്ന്
പാലക്കാട്: സമൂഹത്തിന്റെ ഏകോപനത്തിന് ഭാഷക്ക് നിര്‍ണായക സ്ഥാനമുണ്ടെന്നും മലയാള ഭാഷയിലെ കലര്‍പുകളെ തുടര്‍ന്ന് പരസ്പരം മനസ്സിലാക്കാന്‍ കഴിയാത്ത പുതിയ കാലഘട്ടത്തില്‍ മലയാള ഭാഷാദിനവും ഭാഷാദിന പ്രതിജ്ഞയും പ്രസക്തമാകുന്നതായി എഴുത്തുകാരനും പ്രഭാഷകനുമായ കെ.പി. രമണന്‍ അഭിപ്രായപ്പെട്ടു.കിള്ളിക്കുറിശ്ശിമംഗലത്ത് മഹാകവി കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തില്‍ കുഞ്ചന്‍ സ്മാരക സമിതിയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി നടത്തിയ മലയാള ദിനാഘോഷ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മലയാള സാഹിത്യത്തില്‍ കുഞ്ചന്റെ സ്വാധീനം എന്ന വിഷയത്തിലാണ് പ്രഭാഷണം നടത്തിയത്. മുന്‍ ലോകസഭാഗവും ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ എസ്. ശിവരാമന്‍ ദിനാഘോഷം ഉദ്ഘാടനം ചെയ്തു. കുഞ്ചന്‍ സ്മാരകസമിതി ചെയര്‍മാന്‍ ഇ.രാമചന്ദ്രന്‍ അധ്യക്ഷനായി.
13-18 നൂറ്റാണ്ടുകള്‍ക്കിടയില്‍ സവര്‍ണ മേധാവിത്വത്തിലുടക്കി നിന്നിരുന്ന മലയാള ഭാഷയെ സാധാരണക്കാരനിലേക്കത്തിച്ച മഹാനായിരുന്നു കുഞ്ചന്‍ നമ്പ്യാരെന്ന് കെ.പി.രമണന്‍ പറഞ്ഞു. ആ കാലഘട്ടത്തിലാണ് ഇതിഹാസകരായ എഴുത്തുകാര്‍ മലയാളത്തിലെ 51 അക്ഷരങ്ങള്‍ കെണ്ട് മനോഹാരിത തീര്‍ത്തത്. ഇതിഹാസ പുരാണങ്ങള്‍ കേവലം സന്ധ്യാനേരങ്ങളില്‍ ക്ഷേത്രങ്ങളില്‍ മാത്രം വായിക്കേണ്ടതല്ലായെന്നുള്ളത് പുതുതലമുറ ഓര്‍ക്കണം.എഴുത്തച്ഛനും പൂന്താനത്തിനും ശേഷം സൂമഹത്തില്‍ അനാചാരങ്ങളും കപട ഭക്തിയും നിലിനിന്നിരുന്ന സാഹചര്യത്തെ നാട്ടു ഭാഷയില്‍ തുള്ളലെന്ന ജനകീയ കലയില്‍ കുഞ്ചന്‍ നമ്പ്യാര്‍ വിമര്‍ശിക്കുകയാണ് ചെയ്തത്.
കൂലംകുത്തിയൊഴുകുന്ന നദിപ്രവാഹം പോലുള്ള കുഞ്ചന്റെ രചനകളില്‍ ആദ്യം സംസ്‌കൃത ഭാഷയുടെ ആധിക്യമാണുണ്ടായിരുന്നത്. ഭാഷയെ എങ്ങനെ ഉപയോഗിക്കാമെന്ന് അദ്ദേഹം കാണിച്ചു തന്നു. തുള്ളലിലൂടെ ആംഗലേയ ഭാഷയുടെ ആധിപത്യം അദ്ദേഹം ഇല്ലാതാക്കി. ഹാസ്യ പ്രകടനത്തിലൂടെ രാജാധികാരത്തുള്ളവരെ അദ്ദേഹം വിമര്‍ശിച്ചു. അത്തരത്തില്‍ മലയാള ഭാഷയെ കുഞ്ചന്‍ നമ്പ്യാര്‍ ജനകീയമാക്കിയതായി മുഖ്യ പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി.
പരിപാടിയോടനുബന്ധിച്ച് എം.എ.ശ്രീദേവി, ഡോണാ സാബു എന്നിവര്‍ കവിത ആലപിച്ചു. കുഞ്ചന്‍ സ്മാരകത്തിലെ വിദ്യാര്‍ഥി സി. ജിഷ അവതരിപ്പിച്ച ഓട്ടന്‍തുള്ളലും നടന്നു. ഭരണ സമിതി അംഗം എം.ആര്‍.സുനില്‍ കേരള ഗാനം അവതരിപ്പിച്ചു. എല്‍.എസ്.എന്‍.ടി.ടി.ഐ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ പുഷ്പാമാത്യൂ മലയാള ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
അടക്കാപൂതൂര്‍ സംസ്‌കൃതിയുടെ നേതൃത്വത്തില്‍ സ്മാരക വളപ്പില്‍ കുഞ്ചന്‍ സ്മാരക സമിതി ചെയര്‍മാന്‍ കണിക്കൊന്ന നട്ടു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.പി.സുലഭ, ലക്കിടി പേരൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദീപാ നാരായണന്‍, സെക്രട്ടറി എ.കെ.ചന്ദ്രന്‍കുട്ടി, ഗ്രാമ പഞ്ചായത്തംഗങ്ങള്‍ന, ഭരണസമിതി അംഗങ്ങളായ ഐ.എം.സതീശന്‍, എം.രാജേഷ്, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."