ഐ.ടി മാഗസിന്‍ പ്രകാശനം ചെയ്തു
പടിഞ്ഞാറങ്ങാടി: കൂടല്ലൂര്‍ അല്‍ ഹിലാല്‍ ഇംഗ്ലീഷ് മീഡിയം ഹൈസ് സ്‌കൂള്‍ വിദ്ധ്യാസ്ഥികള്‍ പുറത്തിറക്കിയ 2016-17 വര്‍ഷത്തെ 'ഡെസ്‌ക്ടോപ്പ് ' എന്ന മാഗസിന്‍ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ അബൂബക്കര്‍ മാസ്റ്റര്‍ പ്രകാശനം ചെയ്തു. എല്ലാ വര്‍ഷവും ഇത് പോലെ വിദ്ധ്യാര്‍ത്ഥികള്‍ മാഗസിനും, മറ്റും തയ്യാറാക്കാറുണ്ട്.
ഐ.ടി. ടീച്ചറായ നളിനി ടീച്ചറാണ് കുട്ടികള്‍ക്ക് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ നല്‍കിയത്.
കേരളപ്പിറവിയോടനുബന്ധിച്ച് കേരളപ്പിറവി ദിനാചരണവും നടന്നു.
മറ്റു ദിവസങ്ങളില്‍ നിന്നെല്ലാം വ്യത്യസ്ഥമായി മലയാള ഭാഷയിലാണ് അസംബ്ലി നടന്നത്. ദിനാചരണത്തിന്റെ ഭാഗമായി ഒരാഴ്ച്ച മലയാള ഭാഷയുമായി ബന്ധപ്പെട്ട പരിപാടികള്‍ നടത്തുവാനും തീരുമാനിച്ചു.
അബൂബക്കര്‍ മാസ്റ്റര്‍, ഹബീബ ടീച്ചര്‍, കുട്ടികള്‍ക്ക് കേരളപ്പിറവിയെ സംബന്ധിച്ചും, വിശദീകരിച്ചു കൊടുത്തു.
ഐ.ടി മാഗസിന്‍ പ്രകാശനം ചെയ്തു
കല്ലടിക്കോട്: ഏക സിവില്‍കോഡ് പ്രാബല്യത്തില്‍ വരുന്നത് രാജ്യത്തിന്റെ മതേതര താല്‍പര്യങ്ങള്‍ക്ക് വിരുദ്ധവും വ്യക്തി നിയമത്തെ ഹനിക്കലുമാണെന്ന് എസ്.വൈ.എസ് കോങ്ങാട് മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.
രാജ്യത്ത് നിലനില്‍ക്കുന്ന മതസ്വാതന്ത്ര്യം തകര്‍ത്ത് ഒരു മതത്തിന്റെ ചില നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതാണ് ഏക സിവില്‍കോഡ്. അതൊരിക്കലും അംഗീകരിക്കാനാവില്ല. ഇസ്‌ലാമിക ശരീഅത്ത് തിരുത്തപ്പെടേണ്ടതല്ലെന്നും യോഗം അഭിപ്രായപ്പെട്ടു.
പൊന്നംകോട് എം.യു.എം ഹാളില്‍ ചേര്‍ന്ന യോഗം ടി.എച്ച് സുലൈമാന്‍ ദാരിമി ഉദ്ഘാടനം ചെയ്തു. വി. മുഹമ്മദ് ഫൈസി അധ്യക്ഷനായി.
എന്‍.എ സലീം ഫൈസി സ്വാഗതം പറഞ്ഞു. അന്‍വര്‍ സ്വാദിഖ് ഫൈസി, റഹീം ഫൈസി, ഹമീദ് ഹാജി, എ. സൈദ് പ്രസംഗിച്ചു. ടി.കെ സുബൈര്‍ മുസ്‌ലിയാര്‍ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."