ഐ. എന്‍.ടി.യു.സി ഇന്ദിരാ സ്മൃതിസംഗമം
ആനക്കര: ഐ.എന്‍.ടി.യു.സി തൃത്താല റീജ്യണല്‍ കമ്മിറ്റിയുടെ ഇന്ദിരാജി സ്മൃതി സംഗമം പടിഞ്ഞാറങ്ങാടിയില്‍ സി.വി ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പി.പി. കബീര്‍ അധ്യക്ഷനായി. വി.കെ. രഘു സ്വാമി മുഖ്യപ്രഭാഷണം നടത്തി.
സി.ടി. സെയ്തലവി, വി. അബ്ദുളളക്കുട്ടി, പി. ബാലന്‍, തമ്പി കൊള്ളനൂര്‍, സി.എച്ച്. ഷൗക്കത്തലി, കെ. മുഹമ്മദ്, പി.വി. മുഹമ്മദാലി, പി. മാധവദാസ്, ബാബു നാസര്‍, കെ.ടി. ഏന്തീന്‍കുട്ടി, കെ.പി. ബാലന്‍, പി.സി. ഗംഗാധരന്‍, പി.എം. മധു പ്രസംഗിച്ചു.
തണ്ണീര്‍പന്തലൊരുക്കി കുട്ടിക്കൂട്ടം
പട്ടാമ്പി: കൊപ്പം സ്‌കൂളില്‍ നടക്കുന്ന പട്ടാമ്പി ഉപ ജില്ലാ കായികമേളയില്‍ പങ്കെടുക്കുന്ന കായിക താരങ്ങള്‍ക്ക് ഉത്തേജനവുമായി നന്മ കുട്ടിക്കൂട്ടം. ചെമ്പ്ര സി.യു.പി സ്‌കൂളിലെ നന്മ ക്ലബ്ബ് അംഗങ്ങള്‍ ഒരുക്കിയ തണ്ണീര്‍പന്തല്‍ കായിക താരങ്ങള്‍ക്ക് ആശ്വാസമായി. ഓടി തളര്‍ന്ന് വരുന്ന കായിക പ്രതിഭകള്‍ക്ക് ദാഹമകറ്റാന്‍ നാരങ്ങ വെള്ളം നല്‍കി നന്മ ക്ലബ്ബിലെ കുരുന്നുകള്‍ മാതൃകയായി. ഉപ ജില്ലയിലെ ഏറ്റവും ചെറിയ കുട്ടികളായ എല്‍.പി വിഭാഗം കുട്ടികളുടെ മത്സരമാണ് ഇന്ന് നടന്നത്. ദാഹജല വിതരണം കെ.വി ഹംസ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
പരിശീലനം ആരംഭിച്ചു
അലനല്ലൂര്‍: വിദ്യാര്‍ഥി തലമുറയെ പഠനത്തോടൊപ്പം തൊഴില്‍ പരിശീലനത്തില്‍ അറിവും പ്രാവീണ്യവും ഉള്ളവരാവുക എന്ന ലക്ഷ്യത്തോടെ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ലൈവ് സ്റ്റോക്ക് മാനേജ് മെന്റ്, ഡയറി ടെക്‌നോളജി വിദ്യാര്‍ഥികള്‍ക്കായുള്ള പതിനാറു ദിവസത്തെ പരിശീലനം തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തില്‍ ആരംഭിച്ചു.
പരിശീലനം സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് പി. മുസ്തഫ ഉദ്ഘാടനം ചെയ്തു . തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രം മേധാവി ഡോ. ഷിബു സൈമണ്‍ അധ്യക്ഷനായി.
സ്‌കൂള്‍ പി.ടി.എ വൈസ് പ്രസിഡന്റ് കാസിം ആലായന്‍, അസി.പ്രൊഫസര്‍ ഡോ. ജിത്ത് ജോണ്‍ മാത, വൊക്കേഷണല്‍ ടീച്ചര്‍ ഡോ. കെ.പി. സമീര്‍, വി.എച്ച്. എസ്. സി പ്രിന്‍സിപ്പല്‍ സി. സുധാ റാണി, എം. മുഹമ്മദ് അസ്ഹര്‍ അലി, ആര്‍. ബിനേഷ് പ്രസംഗിച്ചു. പി. മിര്‍ഫത്ത്, വി. പി. പുഷ്പലത, സി. പി. ഉഷ, ടി. ഷംന, പി. പി. ഷീജ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."