HOME
DETAILS
MAL
മൂടല്‍ മഞ്ഞ്: മൂന്ന് വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു
backup
November 02 2016 | 05:11 AM
നെടുമ്പാശ്ശേരി: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വന്ന മൂന്ന് വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു.
ഇന്നലെ പുലര്‍ച്ചെ അന്താരാഷ്ട്ര ടെര്‍മിനലിലേക്ക് വന്ന വിമാനങ്ങളാണ് മൂടല്‍മഞ്ഞ് മൂലം ഇറങ്ങാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് വഴി തിരിച്ചുവിട്ടത്.
പുലര്‍ച്ചെ 3 മണിക്ക് ഷാര്‍ജയില്‍ നിന്നും വന്ന ജി 9 425 നമ്പര്‍ എയര്‍ അറേബ്യ വിമാനവും,3.05ന് ദുബായിയില്‍ നിന്നും വന്ന ഇ.കെ 532 നമ്പര്‍ എമിറേറ്റ്‌സ് വിമാനവും തിരുവനന്തപുരത്തേക്കും,പുലര്‍ച്ചെ 4 മണിക്ക് ദുബൈയില്‍ നിന്നും എത്തിയ 6 ഇ 68 നമ്പര്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനം ബംഗളുരു വിമാനത്താവളത്തിലേക്കുമാണ് വഴിതിരിച്ചു വിട്ടത്.
മൂടല്‍മഞ്ഞ് കുറഞ്ഞതിനെ തുടര്‍ന്ന് രാവിലെ 6 മണിക്ക് ശേഷം ഈ വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ മടങ്ങിയെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."