കുടിവെള്ളം പാഴാകുന്നു; യൂത്ത് ലീഗ് കുളിച്ച് പ്രതിഷേധിച്ചു
കാക്കനാട്: ജല അതോറിറ്റിയുടെ പ്രഷര്‍ വാല്‍വില്‍ നിന്നും കുടിവെള്ളം പാഴാകുന്നതില്‍ യൂത്ത് ലീഗ് തൃക്കാക്കര മുനിസിപ്പല്‍ പ്രസിഡന്റ് പി.എം മാഹിന്‍കുട്ടിയുടെ നേതൃത്വത്തില്‍ കുളിച്ച് പ്രതിഷേധം.
കാക്കനാട് അത്താണി പള്ളത്തുപടിയ്ക്ക് സമീപം വാട്ടര്‍ അതോറിട്ടിയുടെ പ്രഷര്‍ വാല്‍വില്‍ നിന്നും പ്രതിദിനം ലക്ഷക്കണക്കിന് ലിറ്റര്‍ ശുദ്ധജലമാണ് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം പാഴാകുന്നത്.
കൊടും വേനലിലും കുടിവെള്ളം പാഴായിട്ടും അതോറിറ്റി അഥികൃതര്‍ തിരിഞ്ഞു നോക്കിയിട്ടില്ല. വെള്ളം റോഡിന് കുറുകെ ഒഴുകി പൂപ്പല്‍ പിടിച്ച് നിരവധി വാഹനങ്ങളാണ് അപകടത്തില്‍പ്പെടുന്നത്.
കുടിവെള്ളം പാഴാകുന്നത് ചിത്രം സഹിതം വാര്‍ത്തയായിട്ടും സ്ഥലം സന്ദര്‍ശിക്കാനും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിക്കാനും തയ്യാറായില്ല. അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ പ്രഷര്‍ വാല്‍വില്‍ നിന്നും വെള്ളമെടുത്ത് പ്രതിഷേധിക്കുകയായിരുന്നു. യൂത്ത് ലീഗ് തൃക്കാക്കര മുന്‍സിപ്പല്‍ ജനറല്‍ സെക്രട്ടറി കെ.എന്‍ നിയാസ്, വൈസ് പ്രസിഡന്റ് പി.എ നെബില്‍, സെക്രട്ടറി സനൂബ് ചിറ്റേത്തുകര, അസ്ലം ചിറ്റേത്തുകര, സാബു കൊല്ലംകുടി, എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."