ഭാഷയെ അടുത്ത തലമുറയ്ക്കായി കാത്തുസൂക്ഷിക്കണം: അഡ്വ. അബ്ദുള്‍ മുത്തലിബ്
കൊച്ചി: മാതൃഭാഷയെ അടുത്ത തലമുറയ്ക്കായി കാത്തുസൂക്ഷിച്ചുകൊണ്ടു മുന്നോട്ടുകൊണ്ടുപോകണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് അഡ്വ. അബ്ദുള്‍ മുത്തലിബ്. സര്‍വശിക്ഷ അഭിയാന്റെ ആഭിമുഖ്യത്തില്‍ മാതൃഭാഷയും പൊതുവിദ്യാഭ്യാസവും എന്ന വിഷയത്തെ ആസ്പദമാക്കി എസ്.എസ്.എ പരിശീലകര്‍ക്കായി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു സംസ്ഥാനത്തിനും അവകാശപ്പെടാന്‍ കഴിയാത്ത നേട്ടങ്ങളാണ് കേരളം ഇതുവരെ കൈവരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ തൃക്കാക്കര മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ.കെ നീനു അധ്യക്ഷയായിരുന്നു. എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫിസര്‍ ആര്‍ ശ്രീകല, ജില്ലാ പ്രോഗ്രാം ഓഫിസര്‍ പി നന്ദകുമാര്‍, ജില്ലാ പഞ്ചായത്ത് മുന്‍ അംഗം സ്യമന്തഭദ്രന്‍, ഗവ. ഐ.ടി.ഐ ഭാഷാധ്യാപകന്‍ ടി.വി പീറ്റര്‍ എന്നിവര്‍ സംസാരിച്ചു. കാലടി ശ്രീശങ്കരചാര്യ സര്‍വകലാശാല പ്രൊഫസറും എഴുത്തുകാരനുമായ ഡോ. വത്‌സലന്‍ വാതുശേരി, മഹാരാജാസ് കോളേജ് അധ്യാപിക ഡോ. സുമി ജോയ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."